പൊലീസുകാര്‍ക്ക് ഇത്തവണത്തെ ഓണം വീട്ടുകാർക്കൊപ്പമിരുന്നുണ്ണാം; സന്തോഷ വാർത്തയുമായി ഡി ജി പി

0

സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സന്തോഷ വാർത്തയുമായി ഡി ജി പി. ഇത്തവണ വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാമെന്ന പ്രത്യേക ഉത്തരവാണ് ഡിജിപി പ്രഖ്യാപിച്ചത്.ഡ്യൂട്ടി ക്രമീകരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്. വീട്ടിലെ സാധാരണ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ പറ്റുന്നില്ലെന്ന പരാതി പൊലീസുകാര്‍ക്കിടയില്‍ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് . പൊലീസുകാരില്‍ ജോലി സമ്മര്‍ദം വര്‍ധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ 7 വര്‍ഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ മാനസിക സമ്മര്‍ദത്തിനു ചികിത്സ തേടിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 5 വര്‍ഷത്തിനിടെ 88 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ടുമുണ്ടായിരുന്നു.

തിരുവോണത്തിന് ഇനി നാലു ദിസവമാണ് ശേഷിക്കുന്നത്. വരുംദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാനുള്ള ഡ്യൂട്ടി ക്രമീകരണങ്ങള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നൽകും.

About The Author

Leave a Reply

Your email address will not be published. Required fields are marked *