ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന പാലിച്ചത് വലിയ മൗനം: സാന്ദ്ര തോമസ്

0

15 വര്‍ഷമായി സംഘടനയിലുള്ളയാളാണ് താനെന്നും അസോസിയേഷന്റേതായ ഒരുപരിപാടിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവാറില്ലെന്നും സാന്ദ്ര തോമസ്. സംഘടന ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പോരെന്നും കടുത്ത വിവേചനമാണ് സ്ത്രീകള്‍ നേരിടുന്നതെന്നും സാന്ദ്ര പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയാണ് കത്ത് നല്‍കിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. തന്റെ കുട്ടികള്‍ക്കുള്‍പ്പടെ ഈ മേഖലയിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും അതുകൊണ്ട് ഒരു അമ്മയെന്ന രീതിയില്‍ കൂടിയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളില്‍ നിന്ന് തിരുത്തലിന് ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും ചിലരുടെ ഇംഗിതങ്ങള്‍ സംരക്ഷിക്കുന്നുവെന്നും സാന്ദ്ര ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന പാലിച്ചത് വലിയ മൗനമെന്നും എന്നാല്‍ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പത്രക്കുറിപ്പ് ഇറക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അമ്മ സംഘടനയുടെ ഉപസംഘടനയാണോ എന്നു ചോദ്യവും സാന്ദ്ര തോമസ് ഉന്നയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നടത്തിയ യോഗം പ്രഹസനം ആയിരുന്നെന്നും പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ഉണ്ട്. അത് തുറന്നു പറയുന്നവര്‍ സിനിമയില്‍ ഇല്ലാതാവും. സംഘടനയില്‍നിന്ന് നടപടി സ്വീകരിച്ചാലും താനിത് തുറന്നു പറയും – സാന്ദ്ര പറഞ്ഞു.അതിനാൽ തന്നെയും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ് പറഞ്ഞു. നിലവിലെ കമ്മറ്റിക്ക് നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് സാന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ടാണ് ഇവര്‍ സംഘടനയ്ക്ക് കത്ത് നല്‍കിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *