വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
വനിതാരത്ന പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

2024ലെ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ച്വച്ച വനിതകൾക്ക് വനിത ശിശുവികസന വകുപ്പ് നൽകുന്ന വനിതാരത്ന പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ ആറ് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. അവാർഡിനായി പരിഗണിക്കുന്നതിന് മറ്റ് വ്യക്തികൾ/സ്ഥാപനങ്ങൾ /സംഘടനകൾ എന്നിവർ മുഖേന നാമനിർദേശങ്ങൾ പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ (പുസ്തകം, സിഡികൾ, ഫോട്ടോകൾ, പത്രക്കുറിപ്പ്) എന്നിവ ഉൾപ്പെടുത്തി ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് നൽകേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. ഫോൺ: 04972 700708.

താൽക്കാലിക ഒഴിവ്കുറുമാത്തൂർ ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഒരു ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. പ്രസ്തുത ട്രേഡിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിഗ്രിയും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻഎസി/എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 24 ന് രാവിലെ 10.30 ന് പന്നിയൂർ കൂനത്തെ ഐടിഐ ഓഫീസിൽ ഹാജരാകണം. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 04602 225450, 9497639626

കണ്ണൂർ സർവ്വകലാശാല പിആർഒ: 

സെപ്. 30 വരെ അപേക്ഷിക്കാം

കണ്ണൂർ സർവ്വകലാശാല പബ്ലിക്ക് റിലേഷൻസ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി.

ക്വട്ടേഷൻ ക്ഷണിച്ചു

കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ കണ്ണൂർ ഡിവിഷന്റെ ആവശ്യത്തിലേക്കായി 2018 ജനുവരി ഒന്നിന് ശേഷം രജിസ്ട്രേഷൻ ചെയ്ത അഞ്ചോ, ഏഴോ സീറ്റുകളുള്ള വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് (ഒക്ടോബർ 2024 മുതൽ സെപ്റ്റംബർ 2025 വരെ) ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 27 വൈകീട്ട് മൂന്ന് മണി.

തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി

കണ്ണൂർ ജില്ലയിൽ അച്ചടി വകുപ്പിൽ കോപ്പി ഹോൾഡർ (കന്നട) (കാറ്റഗറി നമ്പർ712/2023) തസ്തികയിലേക്ക് 2023 ഡിസംബർ 30 ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരും തന്നെ ലഭ്യമല്ലാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ  റദ്ദാക്കിയതായി കെപിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

ജവഹർ നവോദയ പ്രവേശനം: സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം

കണ്ണൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2024-25 അധ്യയനവർഷത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബർ 23 വരെ നീട്ടി.
വിശദ വിവരങ്ങൾക്കായി www.navodaya.gov.in എന്ന വെബ് സൈറ്റിലോ 0490 2962965 എന്ന നമ്പറിലോ ബന്ധപ്പെടുക.

സൈക്കോളജി അപ്രൻറീസ് നിയമനംഎളേരിത്തട്ട് ഇകെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. സൈക്കോളജിയിൽ റെഗുലർ പി.ജി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷ, ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04672 245833, 9188900213.

സംഘാടക സമിതി യോഗം 20ന്

ഒക്ടോബർ 25 മുതൽ 28 വരെ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൻറെ സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബർ 20ന് നാല് മണിക്ക് ജില്ലാ ലൈബ്രറി ഹാളിൽ ചേരും. യോഗം ഡോ. വി ശിവദാസൻ എംപി യോഗം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അറിയിച്ചു.

ഐടിഐ കോഴ്‌സ്

കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന വെൽഡർ ടിഐജി ആൻഡ് എംഐജിയുടെ മൂന്ന് മാസ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7560865447.

കെസ്റു സ്വയം തൊഴിൽ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 21 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരും വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാത്തവരുമായ തൊഴിൽ രഹിതർക്ക് കെസ്റു സ്വയം തൊഴിൽ പദ്ധതി പ്രകാരം സംരംഭം ആരംഭിക്കാനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഒരു ലക്ഷം രൂപ 20 ശതമാനം സബ്സിഡിയോടെ വായ്പ നൽകുന്നു. തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് അപേക്ഷാ ഫോറം ലഭിക്കും. ഫോൺ: 04902327923

അസാപിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ 

അസാപ് നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ കോഴ്സിന്റെ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 400 മണിക്കൂർ ആണ് കോഴ്‌സിന്റെ കാലാവധി.  ബിരുദവും ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യവുമാണു കുറഞ്ഞ യോഗ്യത. പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് കോഴ്സ്.  വാരാന്ത്യ ബാച്ചായിട്ടാണ് ക്ലാസുകൾ നടക്കുക. സെപ്റ്റംബർ 28ന് ക്ലാസുകൾ ആരംഭിക്കും. 14750 രൂപയാണ് ഫീസ് (സ്‌കിൽ ലോൺ ലഭ്യമാണ്). താൽപ്പര്യമുള്ളവർക്ക്
https://forms.gle/5A9WVrFSWFDRpAWt7 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999712, 7025347324

റാങ്ക് പട്ടിക റദ്ദാക്കി

വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം) (രണ്ടാം എൻസിഎ-എസ്ടി) (കാറ്റഗറി നമ്പർ 786/2022)തസ്തികയുടെ തെരഞ്ഞടുപ്പിനായി 2024 ഫെബ്രുവരി 20 ന് നിലവിൽ വന്ന 185/2024/എസ്എസ്വി നമ്പർ റാങ്ക് പട്ടിക 2024 ജൂൺ 6 ന് പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കി.

കോഷൻ ഡെപ്പോസിറ്റ്

ജിവിഎച്ച്എസ്എസ് കതിരൂരിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽനിന്ന് 2023-24 വർഷം പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. തുക ലഭിക്കാത്തവർ സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0490 2305943, 7510153050, 9947085920

ദർഘാസ്

എടക്കാട് ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന 111  അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ 2024-25 സാമ്പത്തിക വർഷത്തിൽ വാങ്ങി വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ ഏഴ് ഉച്ചക്ക് രണ്ട് മണി.

ദർഘാസ്

തലായി മൽസ്യബന്ധന തുറമുഖത്തിലെ ലോക്കർ റൂം, കാന്റീൻ, എനർജി റൂം, സെക്യൂരിറ്റി റൂം, പ്രൊവിഷണൽ റൂം എന്നീ അവകാശങ്ങൾക്കായി ഹാർബർ എഞ്ചിനീയറിങ് സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ മൂന്ന് വൈകിട്ട് അഞ്ച് മണിവരെ.

സംരംഭകത്വ ശിൽപശാല

പുതിയ സംരഭം തുടങ്ങാൻ താൽപര്യപ്പെടുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ ശിൽപശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24 മുതൽ 28 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. 3540 രൂപയാണ് പരിശീലന ഫീസ്, താമസം ആവശ്യമില്ലാത്തവർക്ക് 1500 രൂപ. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2000രൂപ താമസം ഉൽപ്പെടെയും, 1000രൂപ താമസം കൂടാതെയുമാണ് ഫീസ്. താൽപര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി സെപ്റ്റംബർ 22ന് മുമ്പ്  അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസടച്ചാൽ മതി. ഫോൺ: 9188922800

ലേലം

പേരാവൂർ താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിൽക്കുന്ന 19 മരങ്ങൾ മുറിച്ചു മാറ്റി കൊണ്ടുപോകുവാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.കൂടാതെ മേൽ പറഞ്ഞ മരങ്ങൾ മുറിച്ചു കൊണ്ടു പോകുവാൻ പൊതു ലേലവും നടത്തും.ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25 ന് ഉച്ചക്ക് 12 വരെ.ഫോൺ:0490 2445355

About The Author

Leave a Reply

Your email address will not be published. Required fields are marked *