വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം
ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി സാധാരണ യോഗം സെപ്റ്റംബർ 13 രാവിലെ 11 മണിക്ക് പഞ്ചായത്ത് ഭരണസമിതി ഹാളിൽ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
താൽക്കാലിക ഒഴിവ്
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും ബിരുദവും ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40. താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 28 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ:04972700831
ഓണാഘോഷവും ഓണക്കിറ്റ് വിതരണവും
സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘ചോല’ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ ആർപ്പോ-2024 ഓണാഘോഷവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. ജില്ല വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി സുലജ ഉദ്ഘാടനം ചെയ്തു. ചോല പ്രസിഡന്റ് വിപി മുനീറ അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ പി എം സാജിദ്, സുരക്ഷാ പ്രോജക്ട് മാനേജർ മൈക്കിൾ ബാബു, കെ സജീറ, ശേഷ്മ, പി അപർണ എന്നിവർ പങ്കെടുത്തു. തുടർന്ന് ഓണാഘോഷ പരിപാടികൾ അരങ്ങേറി.
ഫാമിലി കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു
തലശ്ശേരി കുടുംബ കോടതിയിലെ കേസുകളിൽ കൗൺസിലിങ് നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ അഡീഷണൽ ഫാമിലി കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു. പാനലിൽ ഉൾപ്പെടുത്തുന്നതിനായി 1989 ലെ കുടുംബകോടതി (കേരള) ചട്ടങ്ങൾ പ്രകാരം യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ഫാമിലി കൗൺസിലിങിൽ രണ്ട് വർഷത്തിൽ കുറയാത്ത പരിചയം. അപേക്ഷ ബയോഡാറ്റ സഹിതം ജഡ്ജ്, ഫാമിലി കോടതി തലശ്ശേരി എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി സെപ്റ്റംബർ 30.
സ്പോട്ട് പ്രവേശനം
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ 2024-25അധ്യയന വർഷത്തിലെ എം ടെക് അഡ്മിഷൻ സെപ്റ്റംബർ 12, 13 തീയതികളിലായി നടക്കും. രണ്ടാം ഘട്ട അലോട്ട്‌മെന്റിന് ശേഷമുള്ള ഒഴിവുകളിലേക്കുള്ള സ്പോട്ട് പ്രവേശനത്തിന് പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 13 ന് ഉച്ചക്ക് ഒരു മണിക്ക് കോളേജിൽ ഹാജരായി രജിസ്റ്റർ ചെയ്യണം.
സീറ്റൊഴിവ്
കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (എസ് എസ് എൽ സി) കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം.ഫോൺ: 9072592412, 9072592416 .
മെഗാ അദാലത്ത്
കേരള വനിതാ കമ്മീഷൻ സെപ്റ്റംബർ 20ന് രാവിലെ 10 മണി മുതൽ കളക്ടറേറ്റ് ഓഡിറ്റോറിയം ഹാളിൽ മെഗാ അദാലത്ത് നടത്തും.
ക്വട്ടേഷൻ
നടുവിൽ ഗവ. പോളിടെക്നിക് കോളേജിലെ സർവെ ലാബിലേക്ക് ടാക്കിയോമീറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 24 ഉച്ചക്ക് 12.30 വരെ. ഫോൺ: 0460 2251033
സ്‌പോട്ട് അഡ്മിഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ ബിടെക്കിന് ഇൻസ്റ്റിറ്റിയൂഷണൽ സ്‌പോട്ട് അഡ്മിഷനു പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 13ന് ഉച്ചക്ക് 11 മണിക്ക് മുൻപായി കോളേജിൽ ഹാജരായി രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വയോജന മെഡിക്കൽ ക്യാമ്പ്
പള്ളിപ്രം ഗവ.ഹോമിയോ ഡിസ്പെൻസറിയുടെ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് പള്ളിപ്രം അങ്കണവാടിയിൽ നടന്നു. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ സിയാദ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഉമൈബ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ പി കെ ലേഖ, ശ്രീജ ആരംഭൻ, എറമുള്ളാൻ, സുഗതൻ, ഷമീർ പള്ളിപ്രം, സജയൻ എന്നിവർ സംസാരിച്ചു. യോഗ ട്രെയ്നർ ഡോ കെ ആർ താര യോഗ പരിശീലനവും നടത്തി.
ലേലം
പെൻഷൻ ഫണ്ട് കുടിശ്ശിക ഇനത്തിൽ കുടിശ്ശികക്കാരായ തലശ്ശേരി താലൂക്ക് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി മട്ടന്നൂരിൽനിന്ന് റവന്യൂ റിക്കവറി പ്രകാരം ജപ്തി ചെയ്ത പഴശ്ശി അംശം ദേശത്ത് റി സ 118/1ബി യിൽപ്പെട്ട 0.0324 ഹെക്ടർ വസ്തുവും അതിലുൾപ്പെട്ട കെട്ടിടവും സെപ്റ്റംബർ 19ന് രാവിലെ 11 മണിക്ക് പഴശ്ശി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ പഴശ്ശി വില്ലേജ് ഓഫീസിൽനിന്നോ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.
പഠന കിറ്റിന്റെ ജില്ലാതല വിതരണോൽഘാടനം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നൽകുന്ന പഠന കിറ്റിന്റെ ജില്ലാ തല വിതരണോൽഘാടനം സെപ്റ്റംബർ 13ന് ഉച്ച രണ്ടു മണിക്ക് കണ്ണൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ വി സുമേഷ് എം എൽ എ നിർവ്വഹിക്കും.
മറൈൻ സ്ട്രക്ചറൽ ഫിറ്റർ: അപേക്ഷ ക്ഷണിച്ചു
കൊച്ചിൻ ഷിപ്പ് യാർഡും അസാപ്പ് കേരള, കമ്യൂണിറ്റി സ്‌കിൽ പാർക്ക് കുന്നന്താനവും ചേർന്ന് നടത്തുന്ന മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകളിൽ 2020ലോ അതിന് ശേഷമോ പാസായ വിദ്യാർത്ഥികൾക്കാണ് അവസരം. 14,514 രൂപയാണ് ഫീസ്. കോഴ്സ് കാലയളവിൽ വിദ്യാർഥികൾക്ക് സ്‌റ്റൈപ്പെൻഡ് ലഭിക്കും. മത ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ മുസ്ലിം ജൈന ബുദ്ധ പാഴ്‌സി വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9495999688/7736925907 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വെബ്‌സൈറ്റ്: www.asapkerala.gov.in