മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും പാപത്തിന് പരിഹാരമാകില്ല; കെ മുരളീധരന്‍

0

ADGP ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരിച് കെ മുരളീധരൻ. മറുപടിപറയേണ്ടത് മൂന്ന് പേരെന്നും കെ മുരളീധരൻ പറഞ്ഞു. ദൂതനായിട്ടാണോ, അതോ മാറ്റ് എന്തിനാണ് ADGP പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത് ഉത്തരം പറയേണ്ടത് ആർഎസ്എസാണ്. അത് ആർഎസ്എസ് വക്താവ് തന്നെ വിശദീകരിക്കും.
പ്രതിപക്ഷ നേതാവിന്റെ വാദം ശരിയാണ്. മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്. കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് ബിജെപി വിജയിച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി രാജിവെക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പൂരം കലക്കി ജനവികാരം ബിജെപിക്ക് അനുകൂലമാക്കി. അതിന്റെ ഫലമായി സുരേഷ് ഗോപിയെ വിജയിപ്പിച്ചു ആര്‍എസിഎസിനെ എതിര്‍ക്കുന്നവരാണ് എല്‍ഡിഎഫും യുഡിഎഫും. അത്തരത്തില്‍ ആര്‍എസ്എസിന്റെ ഉന്നതനെ ഐപിഎസ് ഉദ്യോഗസ്ഥന്‍ കാണാന്‍ പോകുമ്പോള്‍ ബോസായ മുഖ്യമന്ത്രിയെയോ ഡിജിപിയെയോ അറിയിക്കേണ്ടതാണ്.


ഒളിച്ചുകളിക്കുകയാണ് മുഖ്യമന്ത്രി. തിരുവനന്തപുരത്തും പൂരം ഉണ്ടായിരുന്നെങ്കില്‍ അവരെ എല്‍ഡിഎഫ് അവിടെയും വിജയിപ്പിച്ചേനെ. മുഖ്യമന്ത്രി നെറികെട്ട രീതി സ്വീകരിക്കാന്‍ പാടില്ലായിരുന്നു. രാജിയില്‍ കുറഞ്ഞതൊന്നും പാപത്തിന് പരിഹാരമാകില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *