നിപ: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന
മലപ്പുറത്ത് യുവാവിന്റെ മരണം നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം.അതിര്‍ത്തികളില്‍ 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.
പുതിയ സാഹചര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും നിപ രോഗ ലക്ഷണമുള്ളവരെ കര്‍ശനമായി നിരീക്ഷിക്കാനും തമിഴ്നാട് സര്‍ക്കാര്‍ ജില്ലാ ആരോഗ്യ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.