മിഷേല്‍ ഷാജിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി
മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിതാവ് ഷാജി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
അതേസമയം അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2017 മാര്‍ച്ച് അഞ്ചിനാണ് ഷാജി വര്‍ഗീസിന്റെ മകള്‍ മിഷേലിനെ കൊച്ചിയില്‍ നിന്നും കാണാതായത്. കച്ചേരിപ്പടിയിലെ സെന്റ് തെരേസാസ് ഹോസ്റ്റലില്‍ താമസിച്ച് സ്വകാര്യ കോളേജില്‍ സിഎയ്ക്ക് പഠിക്കുകയായിരുന്നു മിഷേല്‍.
കാണാതായതിന് പിറ്റേ ദിവസം ആറുമണിയോടെ കൊച്ചി കായലിലെ ഐലന്റ് വാര്‍ഫില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.