കേന്ദ്ര ഗവണ്‍മെന്റിന് കൊടുത്ത മെമ്മോറാന്റം; വിമർശനവുമായി വി ഡി സതീശൻ

0

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000 രൂപ വലിയ തുകയാണെന്ന് പ്രതിപക്ഷ നേതാവ് vd സതീശൻ. തിരിച്ചറിഞ്ഞ മൃതശരീരങ്ങള്‍ പലതും ബന്ധുക്കള്‍ തന്നെയാണ് സംസ്‌കരിച്ചത്,എന്നിട്ടും വലിയ തുക കണക്കാക്കി. ബാക്കിയുള്ള ശരീരങ്ങളും ശരീര ഭാഗങ്ങളുമാണ് സർക്കാർ അവിടെ സംസ്‌കരിച്ചത്. എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്‌റുമുള്‍പ്പടെയുള്ള ആളുകളാണ് എച്ച്എംഎലുമായി സംസാരിച്ച് ഇതിനുള്ള സ്ഥലം കണ്ടെത്തിയത്. സന്നദ്ധപ്രവര്‍ത്തകരാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം മുഴുവന്‍ ചെയ്തത് എന്നിട്ടും ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000 രൂപ സര്‍ക്കാരിന് ചെലവായി എന്ന് കണക്ക് കൊടുക്കുന്നതിന്റെ വിശ്വാസ്യത എന്താണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കേന്ദ്ര ഗവണ്‍മെന്റിന് കൊടുത്ത മെമ്മോറാന്റം എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും കേന്ദ്ര ഗവണ്‍മെന്റിന് ഇങ്ങനെയാണോ മെമ്മോറാന്റം കൊടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ശ്രദ്ധയോട് കൂടി മെമ്മോറാന്റം തയാറാക്കിയാല്‍ തന്നെ ഇതിനേക്കാള്‍ തുക ന്യായമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങിച്ചെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. SDRF മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിന് കണക്കുകള്‍ നല്‍കേണ്ടതെന്നും ഈ മാനദണ്ഡങ്ങളുമായി യാതൊരു ബന്ധവും കണക്കുകളിലെ പലകാര്യങ്ങള്‍ക്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദുരന്തനിവാരണ അതോറിറ്റിയാണോ റവന്യു വകുപ്പാണോ കണക്കുകള്‍ തയാറാക്കയത് എന്നും അദ്ദേഹം ചോദിച്ചു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *