ചക്കരക്കക്കല്ലിൽ വീട്ടുമുറ്റത്ത് രഹസ്യ അറയില്‍ സൂക്ഷിച്ച മദ്യം പിടികൂടി

0

വീട്ടുമുറ്റത്ത് രഹസ്യ അറയില്‍ സൂക്ഷിച്ച മദ്യം പിടികൂടി. കണ്ണോത്ത് വിനോദിന്റെ വീട്ടില്‍നിന്നാണ് 138 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും, 51 കുപ്പി ബിയറും പിടികൂടിയത്.
ഓണക്കാലത്ത് വില്‍പനക്കു വേണ്ടി സംഭരിച്ചുവെച്ച മദ്യമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ വീട്ടില്‍ പരിശോധന നടത്തിയത്. സംശയം തോന്നാത്ത വിധത്തിലാണ് വീട്ടുമുറ്റത്ത് രഹസ്യ അറ ഉണ്ടാക്കിയത്. മുമ്പും ഇദ്ദേഹത്തിന്റെ വീട്ടില്‍നിന്നും മദ്യം പിടികൂടിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയില്‍ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ഷനില്‍കുമാർ, എം.കെ. സന്തോഷ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർമാരായ എൻ. രജിത് കുമാർ, എം. സജിത്ത്, സി.പി.ഒമാരായ ഗണേഷ് ബാബു, സി.വി. ബഷീർ, പി.വി. ദിവ്യ എന്നിവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *