തലശ്ശേരിയിൽ കഞ്ചാവുമായി യുവതി എക്സൈസിന്റെ പിടിയിൽ

0

തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട.1.180 kg കഞ്ചാവുമായി യുവതി കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിൽ.കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ്. എ. കെ യുടെ നേതൃത്വത്തിൽ തലശ്ശേരി നടത്തിയ പരിശോധനയിലാണ് തലശ്ശേരി ടി സി റോഡിനുടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂൺ പിടിയിലായത്.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു. പി. വി നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് യുവതി പിടിയിലായത്.ഓണം സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷിൻറെ നേതൃത്വത്തിൽ പരിശോധന കർശനമായി നടക്കുന്നുണ്ട്.കൊൽക്കത്തയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിൽ കൊണ്ടുവന്ന്‌ ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു.പ്രതിയെ ഇന്ന് കോടതി മുൻപാകെ ഹാജരാക്കും.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രമോദൻ. പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ സതീഷ് വെള്ളുവക്കണ്ടി, പ്രജീഷ് കോട്ടായി,സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സജീവ്. കെ കെ തലശ്ശേരി റെയിഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുധീർ. വി, സിവിൽ എക്‌സൈസ് ഓഫീസർ പ്രസൂൺ,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഐശ്വര്യ. പി. പി, ബീന. എം സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *