ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയും മക്കളും ഗുരുതരാവസ്ഥയിൽ
കാസർഗോഡ് മടിക്കൈ പൂത്തക്കാലിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ലക്ഷ്മി, മക്കളായ ലയന(18), വിശാൽ (16) എന്നിവരെ വിഷം അകത്തുചെന്ന നിലയിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തശേഷം വിജയൻ ജീവനൊടുക്കിയതാണെന്നാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.