കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

പി.ജി.ഡി.ജി.എസ്.പി പ്രവേശനം 

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാംപസിലെ ജ്യോഗ്രഫി പഠന വകുപ്പ് നടത്തുന്ന, പി.ജി.ഡിപ്ലോമ ഇൻ ജിയോഇൻഫോർമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് എന്ന കോഴ്സിലേക്കുള്ള പ്രവേശനത്തിന് സെപ്റ്റംബർ മുപ്പത് വരെ അപേക്ഷിക്കാം. ഏറെ തൊഴിലവസരങ്ങളുള്ള ഈ കോഴ്സിലേക്കുള്ള പ്രവേശനത്തിന്  ബിരുദം/ ബി.ടെക് ആണ് അടിസ്ഥാന യോഗ്യത.  പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ  ഇന്റേൺഷിപ് ഉൾപ്പെടെ രണ്ടു സെമെസ്റ്ററുകളായിട്ടാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ സർവകലാശാല   വെബ്‌സൈറ്റിൽ. ഫോൺ  : 9447085046

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് – സർട്ടിഫിക്കറ്റ് കോഴ്സ്  

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ ഇംഗ്ലിഷ് പഠനവകുപ്പിൽ  നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്”  എന്ന മൂന്നു മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 13 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. മൂവായിരം രൂപയാണ് കോഴ്സ് ഫീസ്. യോഗ്യത: എച്ച്.എസ്.ഇ/ പ്ലസ്.ടു. നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ശനിയാഴ്‌ചകളിലും അവധി ദിവസങ്ങളിലും ആയിരിക്കും ക്ലാസ്സുകൾ.

അഭിമുഖങ്ങളിലും, ക്ലാസുകളിലും, പ്രസന്റേഷനുകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നതിന് ഇംഗ്ലിഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ്    ലക്ഷ്യമിടുന്നവർക്കായുള്ള ഈ സർട്ടിഫിക്കറ്റ് കോഴ്സിന് ആദ്യം അപേക്ഷിക്കുന്ന അൻപത്  പേർക്കാണ്  പ്രവേശനം അനുവദിക്കുന്നത്. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഒക്ടോബർ 15 ന് വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്‌കൂൾ ഓഫ്  ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക്  സമർപ്പിക്കണം. സിലബസ് അടക്കമുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ACADEMICS >> CENTRE FOR LIFELONG LEARNING എന്ന ലിങ്കിൽ ലഭ്യമാണ്.

പരീക്ഷാഫലം

  • നാലാം സെമസ്റ്റർ എം.കോം.(ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി സി.ബി.സി.എസ്.എസ്  (റെഗുലർ – 2022 അഡ്മിഷൻ), മെയ് 2024   പരീക്ഷയുടെ ഫലം സർവ്വകലാശാല  വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക്  ഒക്ടോബർ എട്ട്   വൈകുന്നേരം  അഞ്ച്  മണി വരെ അപേക്ഷിക്കാം.

  • നാലാം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ /സപ്ലിമെൻററി) മെയ്  2024 പരീക്ഷയുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ ഒക്ടോബർ എട്ട് വൈകുന്നേരം അഞ്ച് മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.

  • അഫിലിയേറ്റഡ് കോളേജുകളിലെ  എം.എസ്.സി  അപ്ളൈഡ്‌ സൈക്കോളജി, കൗൺസിലിങ് സൈക്കോളജി പ്രോഗ്രാമുകളുടെ  ഒന്നാം സെമസ്റ്റർ  ഒക്ടോബർ 2023  (റെഗുലർ) പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ ഒൻപത് വൈകുന്നേരം അഞ്ച് മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.

പ്രായോഗിക/ വാചാ പരീക്ഷകൾ

 രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റെഗുലർ/ സപ്ലിമെൻററി), മെയ് 2024  പ്രായോഗിക, വാചാ പരീക്ഷകൾ  ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്‌മെൻറ്, തങ്കയം, തൃക്കരിപ്പൂർ  – ഇൽ  വച്ച് 2024 ഒക്ടോബർ 03, 04 തീയതികളിൽ നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *