കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

എം.എഡ്.  ഹാൾ ടിക്കറ്റ്

സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ്  പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എഡ്.  ഡിഗ്രി  (സി.ബി.സി.എസ്.എസ് – റെഗുലർ), മെയ്  2024     പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ  സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പബ്ലിക്ക് റിലേഷന്‍സ് ഓഫീസർ – തീയ്യതി നീട്ടി 

കണ്ണൂർ സർവ്വകലാശാല പബ്ലിക്ക് റിലേഷന്‍സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷന്‍/ കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി 30.09.2024 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

ഗവേഷക വിദ്യാർത്ഥികളുടെ സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ ഗവേഷക വിദ്യാർത്ഥികളുടെ (JRF) രണ്ട് ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ഗവേഷണ രൂപരേഖയുമായി ഒക്ടോബർ 05 ശനിയാഴ്ച രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാകേണ്ടതാണ്. ഫോൺ: 9895649188

 പരീക്ഷാ വിജ്ഞാപനം

  • 15.10.2024 ന്  ആരംഭിക്കുന്ന  ഒൻപതാം സെമസ്റ്റർ  ബി.എ.എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2024  പരീക്ഷകൾക്ക് 24.09.2024 മുതൽ 26.09.2024 വരെ  പിഴയില്ലാതെയും 27.09.2024  വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

  • 16.10.2024 ന്  ആരംഭിക്കുന്ന  അഞ്ചാം  സെമസ്റ്റർ  ബി.എ.എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2024  പരീക്ഷകൾക്ക് 25.09.2024 മുതൽ 27.09.2024 വരെ  പിഴയില്ലാതെയും 28.09.2024  വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ  ലഭ്യമാണ്                                                                                            

ബി. എഡ്. –  പ്രവേശന തിയതി നീട്ടി 

2024 -25  അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് ബി.എഡ്. കോളേജുകളിലും  ബി.എഡ്. സെന്ററുകളിലും പ്രവേശനം നേടുന്നതിനുള്ള അവസാന തിയ്യതി 23.09.2024 വരെ നീട്ടിയിരിക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *