കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൈവറ്റ്  രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം അസൈൻമെന്റ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബി.എ. ഹിസ്റ്ററി/ ബി.എ. പൊളിറ്റിക്കൽ സയൻസ്/ ബി.എ. ഇംഗ്ലിഷ്/ ബി.എ. അറബിക് & ഇസ്ലാമിക് ഹിസ്റ്ററി/ ബി.എ. ഉറുദ്ദു & ഇസ്ലാമിക് ഹിസ്റ്ററി/ ബി.എ. ഇക്കണോമിക്സ്/ ബി.എ. മലയാളം/ ബി.എ. അഫ്സൽ-ഉൽ-ഉലമ/ ബി.ബി.എ/ ബി.കോം  ഡിഗ്രി (റഗുലർ – 2023 പ്രവേശനം/ സപ്ലിമെന്ററി -2020 മുതൽ 2022 വരെയുള്ള പ്രവേശനം), നവംബർ 2023 സെഷൻ, ഇന്റേണൽ ഇവാലുവേഷനു വേണ്ടിയുള്ള അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും, സർവ്വകലാശാല വെബ് സൈറ്റിൽ, Academics – Private Registration – Assignment – Assignment Submission ലിങ്കിൽ എൻറോൾമെന്റ് നമ്പറും ജനന തീയ്യതിയും നൽകി ഡൗൺലോഡ് ചെയ്യാം. അസൈൻമെന്റുകൾ റജിസ്ട്രേഡ് തപാലിലോ പാർസലായോ കുറിയർ വഴിയോ 09.10.2024 ബുധനാഴ്ചക്കകം സർവകലാശാലയിൽ ലഭിക്കണം.

അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ സർവ്വകലാശാല താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് വിഭാഗത്തിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ സമർപ്പിക്കേണ്ടതാണ്. ബി.കോം (കോ-ഓപ്പറേഷൻ/ മാർക്കറ്റിങ്)- (07.10.2024 തിങ്കൾ), ബി.എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി/ ബി.എ ഉർദ്ദു & ഇസ്ലാമിക് ഹിസ്റ്ററി – (08.10.2024 ചൊവ്വ), ബി.എ ഇംഗ്ലിഷ്/ ബി.എ ഹിസ്റ്ററി/ ബി.എ പൊളിറ്റിക്കൽ സയൻസ്/ ബി.എ ഇക്കണോമിക്സ് / ബി.എ മലയാളം/ ബി.എ അഫ്സൽ-ഉൽ-ഉലമ / ബി.ബി.എ (09.10.2024 ബുധൻ)

അസൈൻമെന്റിനുള്ള ഫീസ് School of Distance Education-Course Fee എന്ന ശീർഷകത്തിലാണ് അടയ്ക്കേണ്ടത്. 2023 ൽ പ്രവേശനം ലഭിച്ച  വിദ്യാർഥികൾ പേപ്പർ ഒന്നിന് 60/- രൂപ നിരക്കിൽ ഫീസ് അടയ്ക്കണം.  2020, 2021, 2022 ൽ പ്രവേശനം ലഭിച്ചവർ പേപ്പർ ഒന്നിന് 60/- രൂപ നിരക്കിൽ ഫീസ് അടയ്ക്കുന്നതിനു പുറമെ പിഴ ഇനത്തിൽ  150/- രൂപ കൂടി അടയ്ക്കണം. അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും ഒന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2023 സെഷൻ പരീക്ഷയിലെ അതത് പേപ്പറുകൾക്ക് രജിസ്റ്റർ ചെയ്തവരായിരിക്കണം.

പരീക്ഷ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എഡ് (സി.ബി.സി.എസ്.എസ്- റെഗുലർ), മെയ് 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ്  രജിസ്ട്രേഷൻ: പിഴ കൂടാതെ 23 വരെ അപേക്ഷിക്കാം

കണ്ണൂർ സർവ്വകലാശാല 2024 – 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ, ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് പിഴ കൂടാതെ 23.09.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. 500 രൂപ പിഴ സഹിതം 26.09.2024 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 28.09.2024 ന് വൈകിട്ട് നാല് മണിക്കു മുൻപ് സർവ്വകലാശാലയിൽ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് – ൽ (അമിനിറ്റി സെന്റർ) സമർപ്പിക്കണം. പ്രവേശന വിജ്ഞാപനവും വിശദ വിവരങ്ങളും വെബ്സൈറ്റിൽ Academics >> Private Registration ലിങ്കിൽ

പുനർമൂല്യനിർണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും  സെന്ററുകളിലെയും  നാലാം സെമസ്റ്റർ ബി.എഡ് (ഏപ്രിൽ 2024) പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author