കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസിലെ പരിസ്ഥിതി പഠനവകുപ്പിൽ എം.എസ്.സി. എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 12/09/2024 വ്യാഴാഴ്ച രാവിലെ 10.30ന്പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800.

അസിസ്റ്റൻറ് പ്രൊഫസർ – നിയമനം

കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12ന്  രാവിലെ 10 മണിക്ക് പാലയാട് ഡോ.ജാനകി അമ്മാൾ ക്യാമ്പസിലെ നരവംശ ശാസ്ത്ര വകുപ്പിൽ ഹാജരാക്കേണ്ടതാണ്. ഫോൺ: 9447380663.

പുനർമൂല്യനിർണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. അറബിക്, എം.എ.എക്കണോമിക്സ് / ഡെവലപ്പ്മെന്റ് എക്കണോമിക്സ്, ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് (ഏപ്രിൽ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *