ട്രെയിൻ തട്ടിമരിച്ച ഇസ്സ മാലിന്യവിരുദ്ധ സമരത്തിൽ പങ്കെടുത്ത് ശ്രദ്ധേയയായ പെൺകുട്ടി
ട്രെയിൻ തട്ടിമരിച്ച ഇസ്സ പുന്നോൽ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിൽ പങ്കെടുത്ത് ശ്രദ്ധേയയായ പെൺകുട്ടി.പുന്നോൽ കുറിച്ചിയിൽ ‘ഹിറ’യിൽ പി.എം. അബ്ദുന്നാസർ -മൈമൂന (ഉമ്മുല്ല) ദമ്പതികളുടെ മകളാണ്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ, വിളയാങ്കോട് ഇബ്നുഹൈത്തം അക്കാദമി വിദ്യാർഥിനിയാണ്. ഇന്ന് പുലർച്ചെ പുന്നോൽ ഹോട്ടൽ കോരൻസിന് സമീപമാണ് ഇസ്സയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.2013ൽ ജനവാസ മേഖലയായ പുന്നോൽ പെട്ടപ്പാലത്ത് തലശ്ശേരി നഗരസഭയിലെ മാലിന്യം തള്ളുന്നതിനെതിരെ നടന്ന ജനകീയ സമരത്തിൽ അന്ന് ആറുവയസ്സുകാരിയായ ഇസ്സ കുടുംബസമേതം പങ്കെടുത്തിരുന്നു. സമരത്തിനിടെ ലാത്തികൊണ്ട് പൊലീസ് കുഞ്ഞ് ഇസ്സയുടെ വയറ്റിൽ കുത്തുന്ന ഫോട്ടോ ഏറെ വിവാദമായിരുന്നു.