ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി; യുവാവ് അറസ്റ്റിൽ

0

കാസർഗോഡ് ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ സൂക്ഷിച്ചനിലയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശി അസ്‌കർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കെയ്ൻ, എംഡിഎംഎ അടക്കമുള്ള ലഹരിപദാർത്ഥങ്ങളാണ് ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടിയത്.

ഉപ്പള പത്വാടി കൊണ്ടക്കൂരിലെ അസ്കറിന്റെ ഇരുനില വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി ഉത്പന്നങ്ങള്‍ അടക്കം കണ്ടെടുത്തത്, ഇവ മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. 3.4 കിലോഗ്രാം എം.ഡി.എം.എ., 96 ഗ്രാം കൊക്കെയ്ൻ, 642 ഗ്രാം ഗ്രീൻ കഞ്ചാവ്, 30 മയക്കുഗുളിക എന്നിവയാണ് പിടിച്ചെടുത്തത്.

ഇത്രയധികം ലഹരിവസ്തുക്കള്‍ ഒരുമിച്ച്‌ പിടികൂടുന്നത് സംസ്ഥാനത്ത് അപൂർവ്വമാണെന്നും ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വൻതോതില്‍ ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് അസ്‍കർ അലിയെന്നും പൊലീസ് പറഞ്ഞു. കാസർകോട് ഡിവൈ.എസ്.പി. സി.കെ. സുനില്‍കുമാർ, ബേക്കല്‍ ഡിവൈ.എസ്.പി. വി.വി. മനോജ്, മേല്‍പ്പറമ്ബ് ഇൻസ്‌പെക്ടർ എ. സന്തോഷ്‌കുമാർ, മഞ്ചേശ്വരം എസ്.ഐ. നിഖില്‍ എന്നിവരാണ് റെയ്ഡ് നടത്തിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *