കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കൊട്ടാരക്കര പള്ളിക്കൽ ആലുംചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.കൊലപാതകം നടത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി.50 വയസുള്ള സരസ്വതി അമ്മയെയാണ് ഭർത്താവായ സുരേന്ദ്രൻ പിള്ള വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം സുരേന്ദ്രൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം നടന്നത് . ആദ്യം വീടിനുള്ളിൽ വെച്ച് പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്തു ഞെരിച്ച ശേഷം കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയായിരുന്നു.മകന്റെ ഭാര്യയും കുഞ്ഞും സമീപത്തുള്ള ബന്ധു വീട്ടിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടത്തിയത്.
കൊലയ്ക്ക് ശേഷം മകന്റെ ഭാര്യയെ ഫോണിൽ വിളിച്ച് സരസ്വതിയെ വീട്ടിൽ കൊന്നിട്ടതായി പ്രതി പറഞ്ഞു. കുടുംബ വഴക്കാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.