അവധിയാഘോഷം; സ്വിമ്മിംഗ് പൂളിൽ വീണു മൂന്നുവയസുകാരൻ മരിച്ചു

0

മൂന്ന് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു.അവധിയാഘോഷിക്കാൻ കുടുംബവീട്ടിൽ എത്തിയതായിരുന്നു, കൊച്ചി കോതമം​ഗലം പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത്. ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിലായിരുന്നു എല്ലാവരും ഒത്തുകൂടിയത്.അതിനിടെ കുട്ടിയെ കാണാതാവുകയും,


പിന്നാലെ നടത്തിയ തെരച്ചിലിൽ വീട്ടിനകത്തുള്ള സ്വിമ്മിം​ഗ് പൂളിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

About The Author

Leave a Reply

Your email address will not be published. Required fields are marked *