ദുരന്തബാധിതരായ എല്ലാവര്ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കി: കണക്കുകൾ എണ്ണിയെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരേ രൂക്ഷവിമർശനമുയർത്തി നടത്തിയ വാർത്താസമ്മേളനത്തിനിടെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നല്കിയ സഹായധനത്തിന്റെ കണക്കുകൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തില്‍ മരിച്ച 131 പേരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതമാണ് നല്‍കിയത്. 173 പേരുടെ സംസ്കാരചടങ്ങുകള്‍ക്കായി കുടുംബത്തിന് 10,000 രൂപ വീതം നല്കി. പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ തുടര്‍ന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായം നല്കി. 1,013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10,000 രൂപ വീതം സഹായം നല്കി. 1,694 പേര്‍ക്ക് 30 ദിവസം 300 രൂപ വീതം നല്കി. 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ നല്കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടകയായി 6,000 രൂപ നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.