മട്ടന്നൂരിൽ ജനവാസമേഖലയിൽ പുലിവർഗത്തിൽപ്പെട്ട ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി

0

മന്നൂർ മണ്ണൂരിൽ ജനവാസമേഖല യിൽ പുലിവർഗത്തിൽപ്പെട്ട ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ശനി രാത്രി ഏഴ രയോടെയാണ് മണ്ണൂർപറമ്പിൽനിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ റോഡരികിൽ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.ഉടൻ സമീപവാസി കളെ അറിയിച്ചു. നഗരസഭാ അധികൃതരും നാട്ടുകാരും വിവ രമറിയച്ചതിനെ തുടർന്ന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധി ച്ചെങ്കിലും ജീവിയെ കണ്ട ത്താനായില്ല. തുടർന്നാണ് കഴിഞ്ഞദിവസം മണ്ണൂർഭാഗത്ത് ഇടവഴിയിൽ കാൽപ്പാട് കണ്ടതായി നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പരിശോധനയിൽ ഇടവഴിയിൽ കണ്ട13 സെന്റിമീറ്റർ വ്യാസമുള്ള കാൽപ്പാടുകൾ പുലി വർഗത്തിൽപ്പെട്ട ജീവിയുടേത് തന്നെയാണെന്ന് വനംവകുപ്പ് ഓഫീസർ സി സുനിൽകുമാർ പറഞ്ഞു. ജീവിയെ കണ്ടതായി പറയുന്ന മണ്ണൂർപ്പറമ്പും കാൽപ്പാടുകൾ കണ്ടെത്തിയ പ്രദേശവും ഏക്കർകണക്കിന് വിസ്തൃതിയിൽ കാടു പിടിച്ചുകിടക്കുന്ന മേഖലയിൽ നിരവധി വീടുകളുമുണ്ട്. ജനങ്ങൾ പുലർച്ചെയും രാത്രിയും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വനം വകുപ്പിൻ്റെ പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാചെയർമാൻ എൻ ഷാജിത്തും വനം വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. കണ്ണൂർ വിമാനത്താവളം പരിസരത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പുലി യെന്ന് സംശയിക്കുന്ന ജീവിയെ കണ്ട തായും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *