ജില്ലാ ആശുപത്രി സ്പെഷ്യാലിറ്റി ബ്ലോക്ക്: പ്രവൃത്തികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും
കണ്ണൂർ ജില്ലാ ആശുപത്രിക്ക് വേണ്ടി കിഫ്ബി ഫണ്ടിൽ നിന്നും 76 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്പെഷാലിറ്റി ബ്ലോക്കിൻ്റെ ബാക്കിയുള്ള പ്രവൃത്തികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവരും പങ്കെടുത്തു.