എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനം; ബിനോയ് വിശ്വം

0

എഡിജിപി എം.ആര്‍ അജിക് കുമാറിനെ അടുത്ത മാസം നിയമസഭാ സമ്മേളനം തുടങ്ങുന്നതിനുമുമ്പ് മാറ്റണമെന്ന നിലപാടില്‍ സിപിഐ.നിലപാടില്‍ വിട്ടു വീഴ്ചയില്ലെന്നു സിപിഐ,സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘപരിവാര്‍ നേതാക്കളുമായി എം.ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് മാത്രമല്ല സിപിഐയുടെ പ്രശ്‌നം.പൂരം കലക്കലില്‍ ആരോപണ വിധേയനായി നില്‍ക്കുന്ന എം.ആര്‍ അജിത് കുമാര്‍,പൂര സമയത്തെ കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലും സിപിഐക്ക് അതൃപ്തിയുണ്ട്. സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛയയെ ബാധിക്കുന്ന വിധത്തില്‍ എം ആര്‍ അജിത് കുമാര്‍ ഇടപെട്ട പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യം.

ആര്‍.എസ്.എസ്സുമായി ആര് കൂടിക്കാഴ്ച്ച നടത്തിയാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന അഭിപ്രായപ്രകടനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും രംഗത്തെത്തി. പി.വി അന്‍വറിന്റെ പരാതി അന്വേഷിച്ച് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഒക്ടോബര്‍ മാസം മൂന്നിന് മുന്‍പാണ്.അടുത്താഴ്ച ആദ്യത്തോടെ ഷേയ്ക്ക് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.അന്‍വറിന്റെ പരാതിയുടെ പരിശോധന റിപ്പോര്‍ട്ടിനൊപ്പം,സിപിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്‍എസ്എസ് നേതാക്കളും അജിത് കുമാറുമായുള്ള കൂടിക്കാഴ്ച റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയേക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *