ഷുക്കൂർ വധക്കേസിൽ വിചാരണ നേരിടണമെന്ന കോടതി വിധി: നിയമപോരാട്ടം തുടരുമെന്ന് പി. ജയരാജൻ
അരിയിൽ ഷുക്കൂർ വധക്കേസിൽ വിടുതൽ ഹരജി തള്ളിയ പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെ നിയമ പോരാട്ടം തുടരുമെന്ന് പി. ജയരാജൻ. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികളെടുക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂർ കൊല്ലപ്പെട്ട കേസിൽ പി.ജയരാജന്‍റെയും ടി.വി രാജേഷിന്‍റെയും വിടുതൽ ഹരജി സി.ബി.ഐ പ്രത്യേക കോടതിയാണ് തള്ളിയത്.
കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി. ജയരാജനും ടി.വി. രാജേഷും ഹരജി നൽകിയത്.