ഓണത്തിന് ജില്ലയിൽ 121 ഓണച്ചന്തകളുമായി കൺസ്യൂമർ ഫെഡ്

0

ഓണത്തിന് ജില്ലയിൽ 121 ഓണച്ചന്തകളുമായി കൺസ്യൂമർ ഫെഡ്.വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകും.സംസ്ഥാന സർക്കാർ നിശ്ചയിച്ച വിലയിൽ അരി, പഞ്ചസാര എന്നിങ്ങനെയുള്ള 13-തരം നിത്യോപയോഗ സാധനങ്ങളാണ് ചന്തയിൽ നിന്ന്‌ വാങ്ങാനാകുക.115 സർവീസ് സഹകരണ ബാങ്കുകൾ, ആറ് കൺസ്യൂമർ ഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയാണ് ഓണച്ചന്തകൾ ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

ചാലോട്, കമ്പിൽ, പേരാവൂർ, പയ്യന്നൂർ, മഞ്ഞോടി, പിണറായി എന്നിവിടങ്ങളിലാണ് ത്രിവേണി സൂപ്പർ മാർക്കറ്റുകളുടെ ഓണച്ചന്തകൾ. ജില്ലാതല ഓണച്ചന്ത ചെറുതാഴം സർവീസ് സഹകരണ ബാങ്കിലാണ്.ജയ അരി 29, കുറുവ അരി 30, കുത്തരി 30, പച്ചരി 26, പഞ്ചസാര 27, ചെറുപയർ 92, വൻകടല 69, ഉഴുന്ന് 95, വൻപയർ 75, തുവരപ്പരിപ്പ് 111, മുളക് (500 ഗ്രാം) 75, മല്ലി (500 ഗ്രാം) 39, വെളിച്ചെണ്ണ (500 മില്ലി ലിറ്റർ) 55 എന്നിങ്ങനെ ആണ് വില നിലവാരം.

About The Author

Leave a Reply

Your email address will not be published. Required fields are marked *