ഒണക്കച്ചവടത്തിൽ പ്രതീക്ഷ വറ്റി കളിമൺ പാത്ര കച്ചവടക്കാർ

0

ഓണത്തെ വരവേൽക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ഒണക്കച്ചവടത്തിൽ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണ് കണ്ണൂർ സ്റ്റേഡിയം പരിസരത്തുള്ള കളിമൺ പാത്ര കച്ചവടക്കാർ.സീസൺ സമയങ്ങളിൽ മാത്രം ലഭിക്കുന്ന കച്ചവടം ഈ ഓണകാലത്തും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. എന്നാൽ വിചാരിച്ച കച്ചവടം ഒന്നും തന്നെ ഇതുവരെ ലഭിച്ചില്ല. പ്രതിസന്ധികൾ പലതും മറി കടന്നാണ് ഇവർ പാത്രങ്ങളുമായി എല്ലാവർഷവും ഇറങ്ങുന്നത്. എന്നാൽ ആവശ്യക്കാരുടെ അപര്യാപ്തത ഇവരുടെ പ്രതീക്ഷകളെ തകിടം മറിക്കുകയാണ്. കളി മണ്ണിന്റെ ലഭ്യത കുറവും അത് കൊണ്ടുവരാനുള്ള ചിലവുകളും എല്ലാം ഇവരിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട് .

എല്ലാം മറികടന്നു പാത്രങ്ങൾ വിപണിയിലേക്ക് എത്തിക്കുമ്പോൾ അവിടെയും ജനങ്ങളിലേക്ക് തെറ്റിദ്ധാരണകൾ പരക്കുകയാണ്. കളി മൺ പാത്രങ്ങൾ സിമെന്റ് ഉപയോഗിച്ചാണ് നിർമിക്കുന്നതെന്നും കൂടുതൽ ചാണകത്തിന്റെ അംശം ഉണ്ട് എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ കച്ചവടം ഇല്ലാതാവാൻ കാരണമാകുന്നു.എന്നാൽ ഇതിന്ടെ സത്യാവസ്ഥ എന്തെന്നാൽ സിമെന്റ് ഉപയോഗിച്ച് പാത്രങ്ങൾ ഉണ്ടാക്കിയാൽ ആ പാത്രങ്ങൾ തീ ചൂളയിൽ വെച്ച് തന്നെ നശിച്ചു പോകുകയാണ് ചെയ്യുക എന്ന് ഈ മേഖലയിൽ ഉള്ളവർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇതുപോലെ ഉണ്ടാക്കുന്ന പാത്രങ്ങൾ തൊഴിലാകൾക്ക് വലിയ നഷ്ട്ടമാണ് സൃഷ്ടിക്കുക. ഒരു ചട്ടി അതിന്ടെ പൂർണ രൂപത്തിൽ എത്തണമെങ്കിൽ 1മാസമാണ് സമയം. ഒരു ദിവസം 40 ചട്ടികൾ വെച്ചാണ് തൊഴിലാളികൾ നിർമ്മിക്കുക. എന്നാൽ ഇത്രയേറെ കഷ്ടപ്പാടുകൾ സഹിച് നിർമ്മിച്ചാലും വിചാരിച്ച കച്ചവടമോ, വരുമാനമോ ഇല്ലാത്ത സങ്കടത്തിലാവുകയാണ് കച്ചവടക്കാർ. ഒരു കാലത്തിന്റെ തൊഴിൽ പെരുമയും സംസ്‌കാരവുമായിരുന്ന കേരളത്തിന്റെ മൺ പാത്ര നിർമാണം അന്യാദീനപെടാൻ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ കൊണ്ട് കാരണമായേക്കാം. എന്നിരുന്നാലും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ഈ കച്ചവടക്കാരും.
റിപ്പോർട്ട്: മിജില ബാസിത്

About The Author

Leave a Reply

Your email address will not be published. Required fields are marked *