ബോണസിൽ പുത്തൻ റെക്കോർഡിട്ട് ബെവ്കോ ജീവനക്കാർ

0

ബോണസിൽ പുത്തൻ റെക്കോർഡിട്ട് ബെവ്കോ ജീവനക്കാർ. 95,000 രൂപ വരെയാണ് ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ബോണസായി ലഭിക്കുക. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ഇത്. കഴിഞ്ഞ തവണ 90,000 രൂപ ആയിരുന്നു ബെവ്കോ ജീവനക്കാർക്ക് ബോണസായി നൽകിയിരുന്നത്. ഇത്തവണ ഒരു ലക്ഷം രൂപ ബോണസായി നൽകണം എന്നായിരുന്നു ശുപാർശ. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്.

സര്‍ക്കാരിൻ്റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ച് നല്‍കും. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിൽ ഉള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *