അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും
അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും.കേജരിവാളിന്റെ വസതിയിൽ നടന്ന ആംആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കേജരിവാൾ അതിഷിയുടെ പേര് മുന്നോട്ട്ച്ചു. നിലവില്‍ വിദ്യാഭ്യാസവും, പൊതുമരാമത്തും അടക്കമുള്ള 16 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. കേജരിവാളും മനീഷ് സിസോദിയയും ജയിലിൽ കഴിഞ്ഞപ്പോൾ പാർട്ടിയെ മുന്നിൽ നിന്നു നയിച്ചത് അതിഷിയാണ്.
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും പിന്നാലെയാണ് അതിഷി ഈ പദവിലെത്തുന്നത്.അരവിന്ദ് കേജരിവാള്‍ രാജി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.