ആശ ലോറൻസിന്റെ അഭിഭാഷകൻ ഭീഷണിപ്പെടുത്തി : മെഡി. കോളജ് പ്രിൻസിപ്പലിന്റെ പരാതി
എം.എം. ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്. പ്രതാപ് പരാതി നൽകി. കളമശ്ശേരി പൊലീസിലാണ് പരാതി നൽകിയത്. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി നിർദേശപ്രകാരം തീരുമാനത്തിലെത്താൻ പ്രിൻസിപ്പൽ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഇതിനിടെ ആശ ലോറൻസിന്റെ അഭിഭാഷകൻ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതായും ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ പരാതി നൽകിയിരിക്കുന്നത്.