രാജി മുകേഷിൻ്റെ ഔചിത്യം; സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി
തെറ്റ് ചെയ്തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ് ധാർമികപരമായി അവനവൻ ആണ് രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടതെന്നു പികെ ശ്രീമതി.
കോടതിയിൽ നിയമപരമായ പോരാട്ടം നടക്കുന്ന സമയത്ത് മുകേഷും മറ്റുള്ളവരും വാദം ഉയർത്തി മുന്നിലേക്ക് വരുമ്പോൾ അതിൽ ഏതാണ് ശെരി തെറ്റ് എന്നൊക്കെ തീരുമാനിക്കാൻ കഴിയുന്നത് കോടതിക്കാണ്. ആ തീരുമാനം വരുന്നത് വരെ അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്, ഈ സന്ദർഭത്തിൽ മുകേഷിനും അതിജീവിതയ്ക്കും മാത്രമേ അറിയൂ തെറ്റ് ആരുടെ ഭാഗത്താണെന്ന്, അതിൽ തീരുമാനം എടുക്കേണ്ടത് മുകേഷാണെന്നും പികെ ശ്രീമതി പറഞ്ഞു.
കേസില്‍ മുകേഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. 3 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നുള്ള കേസിലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എംഎൽഎ ആയതിനാൽ ഐഡന്‍റിഫിക്കേഷന്‍റെ ആവശ്യമില്ല, 2010ൽ നടന്ന സംഭവമായതിനാൽ അടിയന്തര തെളിവു ശേഖരണത്തിന്‍റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.