നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ

0

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചാടി മരിച്ചതാണെന്ന് പോലീസ് അറിയിച്ചു.

ആത്മഹത്യ ചെയ്യാനുണ്ടായ  കാരണം വ്യക്തമല്ല. സംഭവം നടക്കുമ്പോൾ മലൈക പൂനെയിലായിരുന്നു. വിവരമറിഞ്ഞ ഉടനെ നടി മുംബൈയിലേക്ക് പുറപ്പെട്ടുവെന്നാണ് അറിയാൻ കഴിഞ്ഞത്.

അനിൽ അറോറ കെട്ടിടത്തിൻ്റെ ആറാം നിലയിൽ നിന്ന് ചാടിയാണ് ജീവനൊടുക്കിയത്. ബാന്ദ്ര പോലീസും ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ ആത്മഹത്യാ കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മലൈകയുടെ പിതാവ് ഏറെ നാളായി രോഗബാധിതനാണെന്നാണ് വിവരം.

About The Author

Leave a Reply

Your email address will not be published. Required fields are marked *