കേരളത്തിന് എയിംസ് അനുവദിക്കണം; ആവശ്യവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ

0

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ.കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ധയെ കണ്ട് ആവശ്യമുന്നയിക്കും. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുടങ്ങിക്കിടക്കുന്ന എൻഎച്ച്എം ഫണ്ട് അനുവദിക്കണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെടും.

എയിംസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കേന്ദ്രമന്ത്രിക്ക് മുൻപാകെ സമർപ്പിക്കും. എൻഎച്ച്എം ഫണ്ട് ലഭിക്കാത്തതുമൂലം ആരോഗ്യപ്രവർത്തകരുടെ അടക്കം വേതനം കുടിശികയാണ്. കേരളത്തിൽ എയിംസം നിർമ്മിക്കുന്നത് പരി​ഗണനയിലാണെന്ന് ജെ പി നദ്ധ രാജ്യസഭയിൽ പറഞ്ഞിരുന്നു. എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നു‌മായിരുന്നു ജെപി നദ്ധ അറിയിച്ചിരുന്നത്.

എയിംസ് കേരളത്തിലെത്തിയാൽ കുറഞ്ഞ ചെലവിൽ ഉന്നതനിലവാരമുള്ള ചികിത്സ ലഭ്യമാകും. ആരോഗ്യരംഗത്ത് വിപുലമായ പഠനത്തിനും ഗവേഷണത്തിനും അവസരമൊരുങ്ങും. 2014ൽ 200ഏക്കർ ഭൂമി നൽകിയാൽ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 2023 ജൂണിൽ കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 153ഏക്കർ ഭൂമിയും 99ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *