വാഹനമിടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്നയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു

0

വാഹനമിടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്നയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം.കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവം നടന്നത്.രാത്രി റോഡിൽ നിന്ന സുരേഷിനെ ബൈക്കിലെത്തിയ രണ്ടുപേർ ഇടിച്ചിട്ടു.ഉടൻ ഇവർ ബൈക്ക് നിർത്തി സുരേഷിനെ എടുത്ത് തൊട്ടടുത്ത മുറിയിലേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാം,ഇവിടെയാണ് സുരേഷ് താമസിക്കുന്നത്, മുറിയിലേക്ക് കൊണ്ടുപോകുമ്പോൾ സുരേഷിന്റെ ആരോഗ്യനില എങ്ങനെയെന്ന കാര്യം വ്യക്തമല്ല.മുറിയിൽ കിടത്തിയ ശേഷം രണ്ടുപേരും പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇന്നലെ ഉച്ചയോടെ മുറിയിൽ നിന്നും ദുർഗന്ധം വരുന്നതായി നാട്ടുകാർക്ക് മനസിലായി.തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്. പൊലീസെത്തി മൃതദേഹം വെള്ളറട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.എന്തിനാണ് ഇടിച്ചിട്ടവർ സുരേഷിനെ മുറിയിൽ പൂട്ടിയിട്ടതെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *