കണ്ണിലും സ്വകര്യ ഭാഗങ്ങളിലും മുളക് തേച്ചു: കണ്ണൂരിൽ മദ്രസ അധ്യാപകൻറെ ക്രൂരത; അധ്യാപകനെതിരെ കേസ്
കണ്ണൂരിലെ മദ്രസയിൽ നേരിട്ടത് ക്രൂര പീഡനമെന്ന് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ.കണ്ണിലും സ്വകര്യ ഭാഗങ്ങളിലും മുളക് തേച്ചെന്നും കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിവേൽപ്പിച്ചുവെന്നു മാണ് അജ്മൽ ഖാൻ പറയുന്നത് .നാല് മാസം തുടർച്ചയായി പീഡനം നേരിടേണ്ടി വന്നതായും പറഞ്ഞു.സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജ്മൽ ഖാൻൻറെ വെളിപ്പെടുത്തൽ.
സഹിക്കാൻ കഴിയാതെ മത പഠന ശാലയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും അജ്മൽ ഖാൻ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ അജ്മലിന്റെ കുടുംബത്തിന്റെ പരാതിയിൽ കൂത്തുപറമ്പ് മത പഠന ശാലയിലെ അധ്യാപകൻ ഉമയിർ അഷറഫിനെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തിന് ശേഷം മാനസികമായി തകർന്ന അജ്മൽ പിന്നീട് വീട്ടുകാരുമായി സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടർന്ന് അജ്മലിനെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിയിട്ടും അജ്മൽ മർദ്ദനവിവരം മാതാപിതാക്കളോട് തുറന്നുപറഞ്ഞിരുന്നില്ല. സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ശ്രദ്ധിച്ചുനോക്കുമ്പോഴാണ് ശരീരത്തിൽ പൊള്ളിയ പാടുകളടക്കമുള്ള മുറിവുകൾ കാണുന്നത്.
ചൂരൽ കൊണ്ട് മൃഗീയമായി അടിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്തിന്റെ പുറം ഭാഗത്ത് പൊള്ളിക്കുകയും ചെയ്തു. അജ്മൽ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.