എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച; പ്രതികരിച്ച് എംവി ഗോവിന്ദൻ

0

പി ശശിക്കെതിരെയുള്ള ആരോപണങ്ങൾ പി വി അൻവർ പാർട്ടിക്ക് ഇതുവരേ എഴുതി നൽകിയിട്ടില്ലെന്ന് എംവി ​ഗോവിന്ദൻ. എഴുതി തന്നാൽ‌ അന്വേഷിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എഡിജിപിക്കെതിരെ അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഡിജിപി എതിരെയുള്ള അന്വേഷണ കാലയളവ് ഒരു മാസം ആണ്. റിപ്പോർട്ട്‌ സമർപ്പിക്കുന്ന മുറയ്ക്ക് അത് പരിശോധിച്ച് നടപടി എടുക്കും. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് പിന്നിലുള്ള കാരണമാണ് പരിശോധിക്കേണ്ടത്. അത് പരിശോധിച്ചു നടപടിയെടുക്കും. ശശിക്കെതിരായ ആരോപണങ്ങൾ എഴുതി നൽകാത്തത് കൊണ്ട് പരിശോധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. അത് പൊതുവായി കാണേണ്ടതില്ല എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *