തമിഴ്‌നാട്ടില്‍ വാഹനാപകടം; ആറ് മരണം, 14 പേര്‍ക്ക് ഗുരുതര പരിക്ക്

0

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ആറ് മരണം. കള്ളക്കുറിച്ചി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയില്‍ ഉളുന്ദൂര്‍പേട്ടയ്ക്ക് സമീപം നിയന്ത്രണം വിട്ട് വന്ന ടൂറിസ്റ്റ് മിനി ബസ് റോഡിന്റെ വശത്തുള്ള മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബസില്‍ 20 പേരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ വില്ലുപുരം മുണ്ടിയാമ്പക്കം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. തിരുചെന്ദൂര്‍ മുരുഗന്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. പൊലീസും അഗ്നിശമന സേനയും അപകട സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് സുപ്രണ്ട് രാജത് ഛതുര്‍വേദി അപകട സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed