വ്യജ ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻ്റെ പേരിൽ കതിരൂര്‍ സ്വദേശിക്ക് 23 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു
വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വെബ്ബ് സൈറ്റ് വഴി ട്രേഡിങ് നടത്തി കതിരൂര്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് Rs. 23,21,785/-രൂപ.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആളുടെ നിര്ദേശ പ്രകാരം ട്രേഡിംഗ് ചെയ്ത് പണം നഷ്ടപ്പെടുകയായിരുന്നു.സമാന രീതിയിൽ ചക്കരക്കല്‍ സ്വദേശിക്ക്
Rs.75,005/- രൂപ നഷ്ടപ്പെട്ടു. പരാതിക്കാരനെ AXIS ക്രെഡിറ്റ് കാര്ഡ് എക്സിക്യൂട്ടീവ് ആണെന്നു പറഞ്ഞു വിളിക്കുകയും ക്രെഡിറ്റ് കാര്ഡിന്റെ് ക്രെഡിറ്റ് ലിമിറ്റ് ഇന്ക്രീസ് ചെയ്യാനാണെന്ന് പറഞ്ഞ് പരാതിക്കാരന്റെ കാര്ഡ് വിവരങ്ങളും OTP യും കൈക്കലാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഇന്സ്റ്റഗ്രാമില്‍ പരസ്യം കണ്ട് ഡ്രെസ്സ് വാങ്ങാന്‍ പണം നല്കിയ തലശ്ശേരി സ്വദേശിനിക്ക് 1,698 രൂപ നഷ്ടപ്പെട്ടു. ഇന്സ്റ്റഗ്രാമില്‍ പരസ്യം കണ്ട് ഡ്രെസ്സ് വാങ്ങാന്‍ പണം നല്കിയ ശേഷം പണമോ വാഗ്ദാനം ചെയ്ത സാധനമോ നല്കാതെ ചതി ചെയ്യുകയായിരുന്നു.
ഇൻസ്റ്റാഗ്രാം.ടെലിഗ്രാം ഫേസ്ബുക് വാട്ട്സ്ആപ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നആളുകൾ സൈബർ കുറ്റകൃത്യങ്ങളെപറ്റി നിരന്തരം ജാഗ്രതപുലർത്തേണ്ടതാണ്.
ഇത്തരം കുറ്റകൃത്യങ്ങൾശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽവിളിച്ച്അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽപ്രവേശിച്ചു പരാതി രജിസ്റ്റർചെയ്യാവുന്നതോ ആണ്.