ആലപ്പുഴയിൽ വീടിന് തീയിട്ട ​ഗൃഹനാഥൻ തൂങ്ങിമരിച്ചു

0

ആലപ്പുഴയിൽ വീടിന് തീയിട്ട ​ഗൃഹനാഥൻ തൂങ്ങിമരിച്ച
ആലപ്പുഴ തലവടിയിൽ ശ്രീകണ്ഠൻ ആണ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങി മരിച്ചത്. കിടപ്പ് രോഗിയായ ഭാര്യയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മകൻ ഉണ്ണികൃഷ്ണനും പൊള്ളലേറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലവടി പൊലീസ് സംഭവ സ്ഥലത്ത് എത്തി. പൊള്ളലേറ്റ ഭാര്യ ഓമന(73)യെയും മകനെയും വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ശ്രീകണ്ഠന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി.

About The Author

Leave a Reply

Your email address will not be published. Required fields are marked *