ബംഗളൂരുവിലെ ആശുപത്രിയിൽ തീപിടിത്തം; മലയാളി യുവാവിന് ദാരുണാന്ത്യം
വ്യാഴാഴ്ച ഉച്ചയോടെ മത്തിക്കരയിലെ എം.എസ്. രാമയ്യ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.ഐ.സി.യുവിൽ ചികിത്സയിലിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം പുനലൂർ സ്വദേശി സുജയ് പണിക്കർ (34) ആണ് മരിച്ചത്. സുജയിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.