പഴുതടച്ച അന്വേഷണം വേണം; മാറ്റത്തിന് തുടക്കം കുറിച്ചത് മലയാള സിനിമ മേഖലയിൽ നിന്നാണെന്നത് ചരിത്രം : പൃഥ്വിരാജ്

0

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം മലയാള സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പൃഥ്വിരാജ്. തെറ്റൊന്ന് തെളിഞ്ഞാൽ തിരിച്ചും നടപടി ഉണ്ടാകണമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇരകളുടെ പേരുകൾ സംരക്ഷിക്കപെടണമെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് താൻ അല്ല.താര സംഘടനയായ അമ്മയ്ക്ക് വീഴ്ച്ച സംഭിച്ചു. ആരോപണ വിധേയർ സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം.അമ്മ ശക്‌തമായ നിലപാട് എടുക്കണം.നിലപാട് ദുർബലമാണെന്ന് പൃഥ്വിരാജ് കുറ്റപ്പെടുത്തി.

എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത് അത് ഉടനെ വരും എന്നു പ്രതീക്ഷിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. സിനിമയിലെ തൊഴിൽ നിഷേധത്തിനെതിരെ നടപടി വേണം. താനും അതിന്റെ ഒരു ഇരയായിരുന്നുവെന്ന് നടൻ പറഞ്ഞു. അന്വേഷണസംഘം തന്നെ സമീപിച്ചാൽ തീർച്ചയായും സഹകരിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയിരുന്നു. ഇങ്ങനെയൊരു മാറ്റത്തിന് തുടക്കം കുറിച്ചത് മലയാള സിനിമ മേഖലയിൽ നിന്നാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് നടൻ പറഞ്ഞു.

പവർ ​ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ​ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമാ മേഖലയിൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോൺക്ലേവ് കൊണ്ട് കഴിയുമെങ്കിൽ നടക്കട്ടെയെന്ന് പൃഥിരാജ് വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *