വയനാട് പുനരധിവാസം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രൻ
വയനാട്ടിലെ പുനരധിവാസം പാളി, മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ നിന്ന് സ്ഥലം വിട്ടുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍.പ്രധാനമന്ത്രി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും മെമ്മോറാണ്ടം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇപ്പോൾ വയനാട്ടില്‍ മന്ത്രി കേളു മാത്രമാണ് ഉള്ളത്. താത്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ ഉപസമിതി തികഞ്ഞ പരാജയമാണെന്നും. ഫോട്ടോഷൂട്ടില്‍ മാത്രമായിരുന്നു അവര്‍ക്ക് താല്‍പര്യമെന്നും സുരേന്ദ്രൻ പറഞ്ഞു. ദുരന്തം പ്രതിരോധിക്കാനുള്ള 600 കോടി ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുണ്ട്. കേരളം നാഥനില്ലാക്കളരിയായി മാറിയെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.