ചാലിയാറിൽ തെരച്ചിലിനു പോയി വനമേഖലയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി പോത്ത് കല്ല് ചാലിയാറിൽ തെരച്ചിലിനു പോയ 14 അംഗ സംഘം പരപ്പൻപാറയിലെ വനമേഖലയില്‍ കുടുങ്ങി.ഇവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു .പെട്ടന്നുള്ള കനത്ത മഴയെ തുടര്‍ന്നാണ് എസ്‍ഡിപിഐ പ്രവര്‍ത്തകരായ 14അംഗ സംഘം വനത്തിനുള്ളില്‍ കുടുങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് പുഴയിലെ വെള്ളത്തിന്‍റെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചുവരാൻ കഴിഞ്ഞില്ലെന്ന് ഇവര്‍ വാട്സ് ആപ്പ് സന്ദേശത്തിലൂടെ എസ്‍ഡിപിഐ പ്രാദേശിക നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

വനമേഖലയോട് ചേര്‍ന്നുള്ള പുഴയ്ക്ക് അക്കരെയുള്ള ഒരു കാപ്പിതോട്ടത്തിൽ രാത്രി കഴിച്ചുകൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ അറിയിച്ചിരുന്നു.

About The Author

You may have missed