സുനിതാ വില്യംസിന്റെ തിരിച്ചുവരവ്: നിർണായക തീരുമാനം ഇന്ന്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിന്റെയും തിരിച്ചുവരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനിശ്ചിതത്വത്തിൽ. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം തകരാറിനെലായതിനെ തുടര്‍ന്നാണ് സുനിതാ വില്യംസും, വില്‍മോര്‍ ബുച്ചും നിലയത്തിൽ കുടുങ്ങിയത്. തിരിച്ചുവരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. സ്റ്റാര്‍ലൈനറില്‍ തന്നെയുള്ള ഇരുവരുടെയും മടങ്ങിവരവിന്റെ സാധ്യത നാസ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതില്‍ അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കും.
ഇരുവരുടെയും മടങ്ങി വരവില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് (ഐഎസ്ആര്‍ഒ) സഹായിക്കാന്‍ സാധിക്കുമോ എന്നുള്ള ചോദ്യവുമുണ്ട്. ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബീര്‍ബൈസെപ്‌സിന്റെ പോഡ്കാസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഇരുവരുടെയും മടങ്ങി വരവിന് സ്റ്റാര്‍ലൈനര്‍ സുരക്ഷിതമാണോ എന്നത് ഇന്ന് ചേരുന്ന നാസ ഉന്നതതല യോഗത്തിലാണ് തീരുമാനിക്കുക. യോഗ തീരുമാനങ്ങള്‍ അറിയിക്കുന്നതിന് നാസയുടെ വാര്‍ത്താസമ്മേളനവുമുണ്ട്. രാത്രിയോടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് സൂചന.