വ​യ​നാട് ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

0

വ​യ​നാട് ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. മേ​പ്പാ​ടി ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍,മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്ലാ​സ് തുടങ്ങിയത്.ഒ​രു മാ​സ​ക്കാ​ല​യ​ള​വി​ന് ശേ​ഷം സ്‌​കൂ​ളു​ക​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ഹാ​ദു​ര​ന്ത​ത്തി​ല്‍ ത​ങ്ങ​ളെ വി​ട്ടു​പി​രി​ഞ്ഞ സ​ഹ​പാ​ഠി​ക​ള്‍​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.ദു​ര​ന്ത​ത്തി​ല്‍ പൊ​ലി​ഞ്ഞു​പോ​യ മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി ഹീ​ന, പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് നൈ​ഷാ​ന്‍, ശ​ര​ണ്‍ എ​ന്നി​വ​ര്‍ക്ക് സ്‌​കൂ​ള്‍ അ​സം​ബ്ലി ചേ​ര്‍​ന്ന് അ​നു​സ്മ​രി​ക്കു​ക​യും ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ക​യും ചെയ്‌തു.

ഉ​രു​ള്‍​പ്പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന വെ​ള്ളാ​ര്‍​മ​ല ജി​വി​എ​ച്ച്എ​സ്എ​സി​ലും മു​ണ്ട​ക്കൈ ജി​എ​ല്‍​പി സ്‌​കൂ​ളി​ലും അ​ടു​ത്ത മാ​സം ര​ണ്ടി​നാ​ണ് ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ക.
ജൂ​ലൈ 30ന് ​ആ​ണ് വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യ​ത്.ദു​രി​താ​ശ്വാ​സ ക്യാ​മ്പാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മേ​പ്പാ​ടി ഹൈ​സ്‌​കൂ​ളി​ല്‍ നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ളേ​യും മാ​റ്റി പാ​ര്‍​ച്ചി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ ക്ലാ​സ് തുടങ്ങിയത്.

അതേസമയം ത​ക​ര്‍​ന്ന ര​ണ്ട് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ പു​ന​ര്‍​വി​ന്യാ​സ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര​യ്ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ക​ള​ക്ട​ര്‍ അ​നു​വ​ദി​ച്ച പ്ര​ത്യേ​ക പാ​സു​മാ​യി സൗ​ജ​ന്യ യാ​ത്ര ന​ട​ത്താം. അ​പ്പോ​ഴും ഏ​റെ ദൂ​രെ വാ​ട​ക​വീ​ടു​ക​ള്‍ കി​ട്ടി​യ കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മേ​പ്പാ​ടി​യി​ല്‍ വ​ന്നു പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.

പ്ര​ദേ​ശ​ത്തെ ക​ന​ത്ത മ​ഴ​യും കോ​ട​യും കാരണം ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള ഇ​ന്ന​ത്തെ തി​ര​ച്ചി​ല്‍ മാ​റ്റി​വെ​ച്ചു.ആ​ന​ടി​ക്കാ​പ്പ് -സൂ​ചി​പ്പാ​റ മേ​ഖ​ല​യി​ലാ​യി​രു​ന്നു ഇ​ന്ന് തി​ര​ച്ചി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​വി​ടെ നി​ന്ന് ആ​റ് മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. മ​റ്റൊ​രുദി​വ​സം തി​ര​ച്ചി​ല്‍ ന​ട​ത്തു​മെ​ന്ന് പ്ര​ത്യേ​ക​സം​ഘം അ​റി​യി​ച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *