ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 53 കോടി 98 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരായി നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 53 കോടി 98 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും ജൂലൈ 30 മുതല്‍ ലഭിച്ച ഓരോ രൂപയും വയനാടിനായി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോര്‍ട്ടല്‍ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ദുരിതാശ്വാസനിധിയില്‍ ലഭിക്കുന്ന പണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനതകളില്ലാത്ത ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സംഭാവന നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരും പൊതു മേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂള്‍ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംഘടനാ ഫെഡറേഷനുകളുടെ നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. അതനുസരിച്ച് കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നല്‍കും എന്നാണ് പൊതുവില്‍ ധാരണ. അതില്‍ കൂടുതല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ നല്‍കാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തില്‍ നല്‍കാന്‍ കഴിയുന്നവര്‍ക്ക് അങ്ങനെയാകാം. തവണകളായി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ രണ്ടു ദിവസത്തെ വീതവും ശമ്പളം നല്‍കി പങ്കാളികളാകാം. സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികള്‍ക്കാണ് സമ്മതപത്രം നല്‍കേണ്ടത്. സ്പാര്‍ക്ക് മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍

06/08/2024

ചലച്ചിത്രതാരം അല്ലു അർജുൻ – 25 ലക്ഷം രൂപ

അമൽ നീരദ് പ്രൊഡക്ഷൻസ് – 10 ലക്ഷം രൂപ

ട്രാവന്‍കൂര്‍ മാറ്റ്‌സ് ആന്‍ഡ് മാറ്റിംഗ് മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് – 10 ലക്ഷം രൂപ

ചക്കുളത്തുകാവ് ട്രസ്റ്റും ചക്കുളത്തമ്മ സഞ്ജിനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റും ചേര്‍ന്ന് – അഞ്ച് ലക്ഷം രൂപ

റിട്ട. സുപ്രീം കോടതി ജഡ്ജി അർജിത്ത് പസായത്ത് തന്റെ പിതാവ് വിശ്വനാഥ് പസായത്തിന്റെ ജന്മശതാബ്ദി കമ്മിറ്റിയുടെ പേരിൽ – മൂന്ന് ലക്ഷം രൂപ

കെ എസ്‌ എഫ്‌ ഇ തൃശ്ശൂർ സായാഹ്‌ന ശാഖയിലെ സ്‌പെഷ്യൽ ഗ്രേഡ്‌ അസിസ്‌റ്റന്റ്‌ അജിഷ ഹരിദാസ്, വീട്‌ നിർമ്മിക്കാനായി വാങ്ങിയ വയനാട്‌ കമ്പളക്കാട്‌ കുമ്പളാട്‌ എന്ന സ്ഥലത്തെ 20 സെന്റ്‌ ഭൂമി സർക്കാരിന് കൈമാറുമെന്ന് അറിയിച്ചു.

ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രൂപ അഭിഭാഷകരിൽ നിന്ന് സമാഹരിച്ചു നൽകുമെന്ന് അറിയിച്ചു.

തൃശ്ശൂർ സ്വദേശി സൈമൺ സി ഡി – മൂന്ന് ലക്ഷം രൂപ

കെ എ എസ് ഓഫീസേഴ്സ് അസോസിയേഷന്‍ – രണ്ടര ലക്ഷം രൂപ

കൊച്ചിൻ കാർഡിയാക് ഫോറം – രണ്ട് ലക്ഷം രൂപ

എരൂർ സർവീസ് സഹകരണ ബാങ്ക് – രണ്ട് ലക്ഷം രൂപ

ഡയമണ്ട് പെയിന്‍റ്സ് ഇന്‍റസ്ട്രീസ്, ഏച്ചൂര്‍, കണ്ണൂര്‍ – രണ്ട് ലക്ഷം രൂപ

പത്തനാപുരം ഗാന്ധിഭവന്‍ – രണ്ട് ലക്ഷം രൂപ

അഖില കേരള ഗവ. ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന (AKGACAS) – രണ്ട് ലക്ഷം രൂപ

കേരള പോലീസ് അസോസിയേഷൻ എസ് എ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി – ഒന്നരലക്ഷം രൂപ

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്‍ – ഒന്നരലക്ഷം രൂപ

അസോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റി ഓഫീസേഴ്സ് – 1,12,500 രൂപ

‘ഒരു അന്വേഷണത്തിന്റ്റെ തുടക്കം’ എന്ന ചിത്രത്തിലെ താരങ്ങളുടെ വാട്ട്സാപ്പ് കൂട്ടായ്മ സംവിധായകൻ എം എ നിഷാദിന്റ നേതൃത്വത്തില്‍ – 1,05,000 രൂപ

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് – ഒരു ലക്ഷം രൂപ

വിജിലൻസ് എസ് പി, ഇ. എസ്. ബിജുമോനും ഭാര്യ ഡോ. ഫെലിഷ്യ ചന്ദ്രശേഖരനും ചേര്‍ന്ന് – ഒരു ലക്ഷം രൂപ

ജെ രാജമ്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, തിരുമല – ഒരു ലക്ഷം രൂപ

യുട്ടിലിറ്റി മിനി ഫാനാന്‍ഷ്യല്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് – ഒരു ലക്ഷം രൂപ

ലക്ഷ്യ പിഎസ് സി കോച്ചിങ്ങ് സെന്‍റര്‍ – ഒരു ലക്ഷം രൂപ

നെടുമ്പ്രം ഗ്രാമപഞ്ചായത്ത് – ഒരു ലക്ഷം രൂപ

കലക്കാട്ട് ട്രേഡേഴ്സ്, ഇരിഞ്ഞാലക്കുട – ഒരു ലക്ഷം രൂപ

ഇരിഞ്ഞാലക്കുട സ്വദേശി പറമ്പിൽ ജോൺ – ഒരു ലക്ഷം രൂപ

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ഓഫീസേഴ്സ് ഫോറം – ഒരു ലക്ഷം രൂപ

നെഹ്റു യുവ കേന്ദ്ര സൻഗതൻ സംസ്ഥാന ഡയറക്ടർ അനിൽകുമാർ – ഒരു ലക്ഷം രൂപ

വ്യവസായമന്ത്രി പി രാജീവിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകം വിറ്റഴിഞ്ഞ വകയിൽ ആദ്യദിനം ലഭിച്ച തുക, ഹരിതം ബുക്സ് – 75,000 രൂപ

ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട പ്ലസ് ടു തലത്തിലുള്ള വിദ്യാര്‍ത്ഥിയുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് അറിയിച്ചു.

എ കെ ജി ലൈബ്രറി എടപ്പള്ളി 50,000 രൂപ

സെന്‍റ് ഫ്രാന്‍സിസ് സെയ്ല്‍സ് സ്കൂള്‍ വിഴിഞ്ഞം – 49,500 രൂപ

റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഷാനവാസ് എസ് എച്ച് – 45,000 രൂപ

കണ്ണൂര്‍ അഴീക്കോട് രാമജയം യു പി സ്കൂൾ – 44,320 രൂപ

കരിയര്‍ ആക്കുമെന്‍ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് – 25,000 രൂപ

ഗുഡ്നെസ് ട്രാവല്‍സ് ആന്‍റ് സര്‍വ്വീസസ് – 38,000 രൂപ

വർക്കല ചെറിന്നിയൂർ റെഡ് സ്റ്റാർ ആർട്സ്, സ്പോർട്സ് & ലൈബ്രറി – 37,000 രൂപ

കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കൽ എ പി ശ്രീധരന്‍ തന്‍റെ പശുവിനെ വിറ്റ് കിട്ടിയ തുക 17,000 രൂപ

ജീവന സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് – 10,000 രൂപ

തിരൂര്‍ സ്വദേശി ദക്ഷിണ എസ് എന്‍ – 5000 രൂപ

About The Author