റെഡ് റിബൺ ഐ ഇ സി വാൻ ക്യാമ്പയിൻ കണ്ണൂരിൽ പര്യടനം നടത്തി

0

നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസെഷന്റെ നിർദേശാനുസരണം കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്സ് കൺട്രോൾ യൂനിറ്റ് വിവിധ സുരക്ഷാ പദ്ധതികൾ, പോസിറ്റീവ് നെറ്റ്വർക്കുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ എച്ച് ഐ വി എയ്ഡ്സ് ബോധവത്കരണത്തിനായുള്ള ഐ ഇ സി വാൻ ക്യാമ്പയിൻ റെഡ് റിബൺ വാൻ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തി.

കൂത്തുപറമ്പിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. മട്ടന്നൂരിൽ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ മജീദ്, ചാലോട് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി മിനി എന്നിവർ ഉദ്ഘാടനം ചെയ്തു.

ചക്കരക്കല്ലിൽചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസീത സി, തലശ്ശേരിയിൽ നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ നഗരത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്കൂര്യൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്തംഗംകെ വി ബിജു അധ്യക്ഷത വഹിച്ചു.

പറശ്ശിനിക്കടവ് ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പഴയങ്ങാടിയിൽ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരനും പിലാത്തറയിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്തു.

സമാപന കേന്ദ്രമായ പയ്യന്നൂരിൽ നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ഐ ഇ സി വാൻ ബോധവൽക്കരണ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി സൗജന്യ എച്ച് ഐ വി നിർണയ പരിശോധന, ബോധവത്കരണ ലഘുലേഖ വിതരണം, വിവിധ കോളേജുകളിലെ വിദ്യാർഥികളുടെ ബോധവത്കരണ ഫ്‌ളാഷ് മോബ്, പാവക്കളി തുടങ്ങിയ പരിപാടികൾ നടന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *