ഓണത്തിനു രണ്ട് മാസത്തെ ക്ഷേമപെൻഷൻ നൽകും
ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ തീരുമാനിച്ച് സര്‍ക്കാര്‍ . അഞ്ച് മാസത്തെ കുടിശ്ശിക ഇനത്തിൽ ഒരു ഗഡുവും, ഈ മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3,000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും.
1800 കോടി രൂപയാണ് ഇതിനായി വകയിരുത്താനുദ്ദേശിക്കുന്നത്. അഞ്ച് മാസത്തെ കുടിശികയിൽ രണ്ട് മാസത്തെത് ഈ സാമ്പത്തിക വര്‍ഷവും, ബാക്കി മൂന്ന് മാസത്തെത് അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് .ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേര്‍ത്ത് ഈ മാസത്തെ പെൻഷൻ അനുവദിക്കുന്നത്.