വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
സ്വയം തൊഴിൽ ബോധവത്കരണ ശില്പശാല

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്വയം തൊഴിൽ വിഭാഗം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന സ്വയംതൊഴിൽ ബോധവത്കരണ ശിൽപശാല  ആഗസ്റ്റ് 31ന് രാവിലെ 10.30ന് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല ഉദ്ഘാടനം ചെയ്യും. കേരള സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് എംപ്ലോയ്മെന്റ് ഓഫീസർ കെ മുഹമ്മദ് അർഷാദ്,  ബാങ്ക് വായ്പയും നടപടിക്രമങ്ങളും സാമ്പത്തിക സാക്ഷരത എന്ന വിഷയത്തിൽ കാനറാ ബാങ്ക് റിട്ട. അസി. ജനറൽ മാനേജർ എസ് പവിത്രൻ എന്നിവർ ക്ലാസെടുക്കും.  അപേക്ഷാ ഫോറങ്ങൾ ശിൽപശാലയിൽ വിതരണം ചെയ്യും. ഫോൺ: 0497 2700831 വെബ്‌സൈറ്റ് : deeknr.emp.lbr@kerala.gov.in

റസിഡന്റ് ട്യൂട്ടർ: വാക് ഇൻ ഇന്റർവ്യൂ

ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന്  ബിരുദം/ടിടിസി/ബിഎഡ് യോഗ്യതയുള്ള  പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾക്കായി വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് രാവിലെ 11 മണിക്ക് സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഐ ടി ഡി പി ഓഫീസിൽ നടക്കും. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർഥികളെ ലഭ്യമല്ലാത്ത പക്ഷം പട്ടികജാതി/മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർഥികളെയും പരിഗണിക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 0497 2700357

ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ്‌വൺ പ്രവേശനം

പട്ടുവം കയ്യംതടത്തെ കണ്ണൂർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുള്ള സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലെ പ്ലസ് വൺ സീറ്റുകളിലേക്ക് പട്ടികവർഗ വിഭാഗത്തിലെ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നു.  എസ് എസ് എൽ സി  വിജയിച്ച ശേഷം തുടർ പഠനം നടത്താത്തവർ, ഏകജാലകം വഴി അപേക്ഷിച്ചിട്ടും വിവിധ കാരണങ്ങളാൽ അഡ്മിഷൻ എടുക്കാത്തവർ, മറ്റ് സ്‌കൂളുകളിൽ പ്രവേശനം നേടിയിട്ട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം.  സെപ്റ്റംബർ മൂന്നിന് ഉച്ചക്ക് 12 മണിക്കുള്ളിൽ അപേക്ഷകർ താൽകാലിക അഡ്മിഷനായി എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം പ്രിൻസിപ്പൽ മുൻപാകെ നേരിട്ട് ഹാജരാകേണ്ടതാണ്.

താൽക്കാലിക ഒഴിവ്

കണ്ണൂർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ അറ്റൻഡർ/ഡിസ്പെൻസർ/നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക്  ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടക്കും. സർക്കാർ ഹോമിയോ ആശുപത്രി / ഡിസ്പെൻസറി ടി സി എം സി  എ ക്ലാസ് രജിസ്ട്രേഷൻ ഉള്ള അംഗീകൃത ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്ന് വർഷത്തെ പ്രവൃത്തി  പരിചയം, എസ് എസ് എൽ സി അടിസ്ഥാന യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.  ഫോൺ : 0497 2711726

ലേലം

മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ കമാണ്ടന്റിന്റെ അധീനതയിൽ ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ച, പോലീസ് വകുപ്പിന് ഉപയോഗ്യയോഗ്യമല്ലാത്ത സാധനങ്ങൾ എംഎസ്ടിസി ലിമിറ്റഡിന്റെ വെബ് സൈറ്റ് ആയ www.mstcecommerce.com  മുഖേന സെപ്റ്റംബർ നാലിന് 11 മണി മുതൽ 4.30 വരെ ഓൺലൈനായി ലേലം ചെയ്യും. വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് സെപ്റ്റംബർ മൂന്നിന് രാവിലെ 10 മണി മുതൽ അഞ്ച് മണിവരെ ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുമതിയോടെ സാധനങ്ങൾ പരിശോധിക്കാം.  ഫോൺ : 9446668445

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇന്റർകൊളിജ്യറ്റ് മത്സരങ്ങൾക്കുള്ള സ്പോർട്സ് യൂണിഫോം വാങ്ങുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ഒമ്പത് 12.30 മണി.  ഫോൺ: 0497 2780226 വെബ് സൈറ്റ് : www.gcek.ac.in

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആഗസ്റ്റ് 31 രാവിലെ 10 മണി മുതൽ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസ്സിൽ കുറവ്.  രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡിയും ഫോൺ നമ്പറും വേണം. ആധാർ/വോട്ടേഴ്സ് ഐഡി/പാസ്പോർട്ട്/ പാൻകാർഡ് ഏതെങ്കിലും തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാവുക. യോഗ്യരായ ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ നടത്തി തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിലും പങ്കെടുക്കാം.

സഹവാസ ക്യാമ്പ്

ജി വി എച്ച് എസ് എസ് കതിരൂർ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി.  കതിരൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ഭാസ്‌ക്കരൻ കൂരാറത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സുധീഷ് നെയ്യൻ അധ്യക്ഷത വഹിച്ചു. ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ കെ പ്രിയ, എച്ച് എസ് എസ് പ്രിൻസിപ്പൽ ബിന്ദുശ്രീ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി വിജേഷ്, കെ മഹേഷ് കുമാർ, മീനാക്ഷി എന്നിവർ സംസാരിച്ചു.

ഓൺലൈൻ ഡിപ്ലോമ പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്മെന്റ് ഓൺലൈൻ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകളിൽ ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 31.  ഫോൺ : 9048110031, 8075553851
വെബ് സൈറ്റ് : www.srccc.in

ഓൺലൈൻ ശിൽപശാല

കെൽട്രോൺ നടത്തിവരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഫ്രീ ഓൺലൈൻ ശിൽപശാല ആഗസ്റ്റ് 30,31 തീയതികളിൽ വൈകുന്നേരം ഏഴ് മണി മുതൽ എട്ട് മണിവരെ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.   ഫോൺ : 9072592412, 9072592416  വെബ്‌സൈറ്റ്: ksg.keltron.in

തത്സമയ പ്രവേശനം

2024-24 അധ്യയന വർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ റെഗുലർ കോഴ്സിലേക്ക് കണ്ണൂർ ഗവ. പോളിടെക്നിക് തോട്ടടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം ആഗസ്റ്റ് 30, 31 തീയതികളിൽ നടക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഫോൺ : 9744340666, 9744706779  വെബ് സൈറ്റ് : www.plyadmission.org

ഗവ. ഐ ടി ഐ സീറ്റൊഴിവ്

പേരാവൂർ ഗവ. ഐ ടി ഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  അപേക്ഷ സമർപ്പിച്ചവരിൽ ഡി/സിവിൽ ട്രേഡിൽ അഡ്മിഷന് താൽപര്യമുള്ളവർ അഡ്മിഷൻ ഫീസും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും, ഒറിജിനൽ ടി സി യുമായി ആഗസ്റ്റ് 30ന് രാവിലെ 11 മണിക്ക് കൗൺസിലിങ്ങിന് ഐ ടി ഐ യിൽ ഹാജരാവുക. ഫോൺ: 0490 2996650.

ദർഘാസ് ക്ഷണിച്ചു
ഹാർബർ എൻജിനീയറിംഗ് സബ് ഡിവിഷൻ തലശ്ശേരി തലായി മത്സ്യബന്ധന തുറമുഖത്തിലെ കടമുറി ഒരു വർഷത്തേക്ക് അനുവദിക്കുന്നതിന് ദർഘാസ്‌ക്ഷണിച്ചു. പരസ്യലേലവും ഉണ്ടാവും. ദർഘാസ് പ്രമാണം സെപ്റ്റംബർ 12 വൈകീട്ട് അഞ്ച് വരെ ലഭിക്കും.

ജില്ലാതല സംഘാടക സമിതി രൂപീകരണം 29ന്

മാലിന്യമുക്തം നവ കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ആഗസ്ത് 29 ന് ഉച്ച രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരുമെന്ന്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ല ഐഎസ്എം വകുപ്പിൽ ആയുർവേദിക് നഴ്‌സിംഗ് ഗ്രേഡ് രണ്ട് നഴ്‌സ് (ഫസ്റ്റ് എൻസിഎ മുസ്‌ലിം) കാറ്റഗറി നമ്പർ 321/2023 തസ്തികയിലേക്കുള്ള കെപിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *