വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം കോഴ്സ്
കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആഗസ്റ്റ് 27 ന് കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ പ്രവേശനം ആരംഭിക്കും. പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ടിതമായ ജേണലിസം, വാർത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ രേഖകൾ സഹിതം എത്തുക. ഉയർന്ന പ്രായപരിധി 30 വയസ്. ഫോൺ : 9544958182
സീറ്റൊഴിവ്
എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ 2024-25 അധ്യയന വർഷത്തിൽ ഒന്നാം വർഷം എം എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സിൽ എസ് സി, എസ്ടി വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0467 2245833, 9497291518
മസ്റ്ററിംഗ് സമയം നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ഇ-മസ്റ്ററിംഗ് ചെയ്യേണ്ട സമയപരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു നൽകിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0497 2705197
അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്കിൽ പുതുതായി നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഇരിക്കൂർ ബ്ലോക്കിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസമുള്ളവരാവണം. ബി കോം, ടാലി സോഫ്റ്റ്വെയർ ഉപയോഗിക്കാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത, കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബശ്രീ കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മാത്രമാണ് അവസരം. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായ പരിധി. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സി ഡി എസ് ചെയർപേഴ്സന്മാരുടെ സാക്ഷ്യപത്രം ഉൾപ്പെടെ സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ബി എസ് എൻ എൽ ഭവൻ മൂന്നാം നില, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 0497 2702080
സ്പോട്ട് അഡ്മിഷൻ
കല്ല്യാശ്ശേരി ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ അപേക്ഷ സമർപ്പിച്ചവർക്കും അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. എസ് എസ് എൽ സി പാസായ ആർക്കും ഡിപ്ലോമ കോഴ്സിനു ചേരാം. കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലാണ് ഒഴിവുകൾ. താൽപര്യമുള്ളവർക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 24 മുതൽ കല്ല്യാശ്ശേരി മോഡൽ പോളിയിൽ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ : 8547005082, 9895871208
താത്കാലിക ഒഴിവ്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യം ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യ്ക്കു കീഴിൽ കൺസൾട്ടന്റ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം. ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം ബി ബി എസിനു ശേഷം ഫിസിക്കൽ മെഡിസിൻ ആൻഡ് റീ-ഹാബിലിറ്റേഷനിൽ എം ഡി കഴിഞ്ഞ്, ഒരു വർഷം സീനിയർ റസിഡന്റായി ഫിസിക്കൽ മെഡിസിൻ ആൻഡ് റീ-ഹാബിലിറ്റേഷൻ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചിരിക്കണം എന്നതാണ് കൺസൾട്ടന്റ് തസ്തികയിലെ യോഗ്യത. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി പി ടി) കോഴ്സ് കഴിഞ്ഞവർക്ക് ഫിസിയോതെറാപ്പി തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഒരു മണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ : 0497 2808111, വെബ് സൈറ്റ്gmckannur.edu.in/