വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സ്വാതന്ത്ര്യദിനാഘോഷം: കൺസഷൻ നൽകണം- ആർ ടി ഒ

ആഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യദിന പരേഡിലും ആഗസ്റ്റ് 9,12,13, തീയതികളിൽ നടക്കുന്ന പരേഡ് റിഹേഴ്സലിലും പങ്കെടുക്കുന്ന എൻ സി സി, സ്‌കൗട്സ് ആന്റ് ഗൈഡ്സ്, എസ് പി സി, ജുനിയർ റെഡ് ക്രോസ് വിദ്യാർഥികൾക്ക് സ്ഥാപന മേധാവികൾ അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ ബസുകളിൽ യാത്രാ കൺസഷൻ അനുവദിക്കേണ്ടതാണെന്ന് കണ്ണൂർ ആർ ടി ഒ അറിയിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ ജില്ലാ അർബൻ ഹെൽത്ത് കോ ഓർഡിനേറ്റർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഓഫീസ് സെക്രട്ടറി, ഹിയറിംഗ് ഇംപയേഡ് ചിൽഡ്രൻ ഇൻസ്‌ക്ര്ടർ, സ്‌പെഷലിസ്റ്റ് ഡോക്ടർ, ലാബ് ടെക്‌നിക്കൽ എന്നീ തസ്തികകളിൽ കരാറടിസ്ഥാാനത്തിൽ നിയമിക്കുതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കുതിനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയുതിനും  www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ആഗസ്റ്റ് 12 വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കേണ്ടതാണ്.

പോളിടെക്‌നിക്ക് ഡിപ്ലോമ സ്‌പോട്ട് പ്രവേശനം

പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്‌നിക് കോളേജിൽ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 13 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.
കോഴ്‌സുകൾ: കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻസ്ട്രുമെന്റഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെൻറ്
നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ നൽകുവാൻ ആഗ്രഹിക്കുന്നവരും രാവിലെ 10.30 മണിക്ക് മുമ്പായി എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും (എസ്എസ്എൽസി, ടിസി, കോൺഡക്ട് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്) സഹിതം ആവശ്യമായ ഫീസ് ഓൺലൈനായി അടക്കാൻ തയ്യാറായി കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഓരോ ദിവസവും ഹാജരാകുന്ന അപേക്ഷകരുടെ റാങ്ക് പട്ടിക തയ്യാറാക്കി സംവരണ തത്ത്വങ്ങൾ പാലിച്ചു പ്രവേശനം നൽകുന്നതാണ്. യോഗ്യത: എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/സിബിഎസ്ഇ/ഐസിഎസ്ഇ.
വിശദവിവരങ്ങൾക്ക് 9895916117, 9497644788, 9946457866 എന്നീ ഫോൺ നമ്പറിലോ www.polyadmission.org എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

സ്ട്രീം എക്സ്‌പേർട്ട് നിയമനം

സമഗ്ര ശിക്ഷാ കേരളവും കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയും സംയുക്തമായി നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്ടിലേക്ക് സ്ട്രീം എക്സ്പേർട്ടുകളെ ആവശ്യമുണ്ട്. കണ്ണൂർ ജില്ലയിൽ നാല് ബി ആർ സി ക്ലസ്റ്ററുകളിൽ ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. വിദ്യാഭ്യാസ യോഗ്യത: ശാസ്ത്രത്തിലോ എഞ്ചിനിയറിങ്ങിലോ ഉള്ള ബിരുദം, ത്രീഡി പ്രിന്റിങ്ങ്, ഇലക്ട്രോണിക് ആന്റ് റോബോട്ടിക്സ്, സയൻസ്, പ്രോജക്ടുകൾ എന്നിവയിലുള്ള വൈദഗ്ധ്യം. അപേക്ഷകൻ കണ്ണൂർ ജില്ലയിലെ സ്ഥിരം താമസക്കാരായിരിക്കണം. ഒരോ ബി ആർ സി ക്ലസ്റ്ററിലുള്ളവർക്കും താമസിക്കുന്ന ക്ലസ്റ്ററിലുള്ള നിയമനത്തിന് മുൻഗണന ഉണ്ടാകും. അപേക്ഷകൻ വിശദമായ ബയോഡാറ്റ സഹിതംssakannur@gmail.comഎന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ ആഗസ്റ്റ് 14 ന് മുമ്പായി അയക്കണം. ഇന്റർവ്യു ആഗസ്റ്റ് 16 ന് രാവിലെ 10 മണിക്ക് കണ്ണൂർ എസ് എസ് കെ ജില്ലാ പ്രേജക്ട് ഓഫീസിൽ നടക്കും.

കെൽട്രോൺ സ്പോട്ട് അഡ്മിഷൻ

കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസ്സോറിടീച്ചർ ട്രയിനിംഗ് (ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് ( ഒരു വർഷം) എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളേഡ്ജ് സെന്റ്‌ററിൽ നേരിട്ട് ഹാജരാവുക. ഫോൺ: 9072592412, 9072592416

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒഴിവ്

സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോം, കണ്ണൂർ ലുനാറ്റിക്ക് പ്രിസണേഴ്സിനെ നിരീക്ഷിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ ഒഴിവിലേക്ക് താൽപര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 55 വയസ്സ് പൂർത്തിയാകാത്തതും, എസ് എസ് എൽ സി പാസായതും ഷെയ്പ്പ് 1 വിഭാഗത്തിൽ പെട്ടതുമായ വിമുക്തഭടൻമാർ കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻകാർഡിന്റെ പകർപ്പും, വിമുക്തഭട തിരിച്ചറിയൽകാർഡിന്റെ പകർപ്പും സഹിതം ആഗസ്റ്റ് 14 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ 0497 2700069

മാരത്തൺ, ഫ്ളാഷ് മോബ്, ക്വിസ് മത്സരങ്ങൾ

എച്ച് ഐ വി ബോധവത്കരണ പരിപാടിയുടെ ഭാഗമായി യുവജനങ്ങൾക്കായി നടത്തുന്ന മാരത്തൺ, ഫ്ളാഷ് മോബ്, ക്വിസ് മത്സരങ്ങൾ ആഗസ്റ്റ് ഒമ്പതിന് നടക്കും. മാരത്തൺ മത്സരം രാവിലെ ആറ് മണിക്ക് കണ്ണൂർ നഗരത്തിലും ക്വിസ് മത്സരം രാവിലെ 10 മണിക്കും, ഫ്ളാഷ് മോബ് മത്സരങ്ങൾ വൈകിട്ട് രണ്ട് മണി മുതൽ അഞ്ച് മണിവരെ ജില്ലാ ടി ബി സെൻററിലും നടക്കും. രജിസ്റ്റർ ചെയ്ത ടീമുകൾ കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്യണമെന്ന് ഡി എം ഒ അറിയിച്ചു

ഐടിഐ കൗൺസലിംഗ്
മാടായിപ്പാറയിൽ പ്രവർത്തിക്കുന്ന മാടായി ഗവ. ഐടിഐയിൽ പെൺകുട്ടികൾക്ക് സംവരണം ചെയ്തസീറ്റുകളിലേക്കുള്ള കൗൺസലിംഗ് ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30ന് ഐടിഐയിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ പെൺകുട്ടികളും ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04972 876988, 9961925829.

റാങ്ക് പട്ടിക റദ്ദാക്കി

കണ്ണൂർ ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി-മെയിൽ) പാർട്ട് ഒന്ന് -ഡയറക്ട് (കാറ്റഗറി നമ്പർ 538/2019) തസ്തികയിലേക്ക് 2023 ജൂൺ 30ന് നിലവിൽ വന്ന റാങ്ക് പട്ടിക കാലാാവധി 2024 ജൂൺ 29ന് അർധരാത്രി പൂർത്തിയായതിനാൽ റദ്ദാക്കിയതായി അറിയിച്ചു.

About The Author